നയിക്കാന്‍ ഒരു സ്ത്രീയെ കണ്ടെത്തി, അവര്‍ വരും: ഇലോണ്‍ മസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: പുതിയ പ്രഖ്യാപനവുമായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിനായി ഞാന്‍ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ കണ്ടെത്തിയെന്നും അവര്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ചുമതല ഏറ്റെടുക്കുെമന്നും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. എന്നാല്‍ പുതിയ സിഇഒ യുടെ പേര് അദ്ദേഹം  വെളിപ്പെടുത്തിയിട്ടില്ല.

പുതിയ സിഇഒ വരുന്നതോടെ താന്‍ സോഷ്യല്‍ മീഡിയയുടെ ചീഫ് ടെക്‌നോളജി ഒഫീസറെന്ന ചാര്‍ജ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വോള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം കോംകാസ്റ്റ് എന്‍ബിസി യൂണിവേഴ്‌സല്‍ (Comcast NBCUniveral) എക്‌സിക്യുട്ടീവ് ലിന്‍ഡ യക്കാരിനോ (Linda Yaccarino)  ട്വിറ്ററുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

കഴിഞ്ഞ ഒക്ടോബറിലാണ് 44 ബില്ല്യണ്‍ ഡോളറുകള്‍ക്ക് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നത്. നല്ലൊരു വിഡ്ഢിയെ കണ്ടെത്തിയാല്‍ ഉടനെ അയാളെ സിഇഒ ആയി നിയമിക്കുമെന്നും താന്‍ സ്ഥാനമൊഴിയുമെന്നും കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News