എക്‌സ് എ ഐ ; പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയുമായി ഇലോണ്‍ മസ്ക്

ചാറ്റ് ജിപിടിയ്ക്ക് പകരം മറ്റൊരു എഐ എന്ന ലക്ഷ്യത്തോടെ ഇലോണ്‍ മസ്ക് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനത്തിന് തുടക്കമിട്ടു. എക്‌സ് എഐ (xAI) എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ തലപ്പത്തും ഇലോണ്‍ മസ്‌ക് തന്നെയായിരിക്കും. സുരക്ഷിതമായ എഐ നിര്‍മിക്കുക എന്നതാന് മസ്‌കിന്റെ ലക്ഷ്യം.

also read; പൊലീസ് സഹോദരങ്ങൾക്ക് ഒരേ സ്റ്റേഷനിൽ ജോലി, അപൂർവമായ സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷനിൽ

ഗൂഗിളിന്റെ എ ഐ വിഭാഗമായ ഡീപ്പ് മൈന്റിലെ എഞ്ചിനീയറായിരുന്ന ഐഗര്‍ ബബുച്കിന്‍, ഗൂഗിളില്‍ പ്രവര്‍ത്തിച്ചിരുന്ന ടോണി വു, ഗൂഹിളിലെ സൈന്റിസ്റ്റ് ആയിരുന്ന ക്രിസ്റ്റിയന്‍ സെഗെഡി, മൈക്രോസോഫ്റ്റിലുണ്ടായിരുന്ന ഗ്രെഗ് യാങ് ഉള്‍പ്പടെയുള്ളവരാണ് മസ്കിന്റെ എക്‌സ് എ ഐയുടെ ടീമിലുള്ളത്.

also read; ‘പ്രാചീന വിശ്വാസ സംഹിതകള്‍ക്ക് വിരാമമാകട്ടെ; ശിക്ഷ കുറഞ്ഞോ കൂടിയോ എന്ന് നിയമ വിദഗ്ധന്‍ വിലയിരുത്തും’: പ്രൊഫ. ടി ജെ ജോസഫ്

മുമ്പ് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എ ഐയ്ക്ക് തുടക്കമിട്ടതും മസ്‌കിന്റെ നേതൃത്വത്തിലാണ്. അന്ന് മസ്‌ക് പറഞ്ഞ ലക്ഷ്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. എന്നാല്‍ മസ്‌ക് പിന്നീട് ഓപ്പണ്‍ എ ഐയില്‍ നിന്ന് പിന്‍മാറുകയും ഓപ്പണ്‍ എ ഐ മറ്റ് വ്യാവസായിക താല്‍പര്യങ്ങളിലേക്ക് കടക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News