ഇലോൺ മസ്‌കിന്‍റെ എഐ പ്ലാറ്റ്ഫോം ആയ ‘എക്സ് എഐ’ ഭാഷാധ്യാപകരെ തേടുന്നു. ഹിന്ദിയടക്കമുള്ള ഭാഷകൾ ചാറ്റ്ബോട്ടുകളെ പഠിപ്പിക്കാനായാണ് നിലവിൽ എക്സ‌് എഐയുടെ ശ്രമം. മണിക്കൂറിൽ 5500 രൂപ വരെയാണ് വരുമാനം ഉണ്ടാക്കാനാകുക. എഐ ട്യൂട്ടർ-ബൈലിംഗ്വൽ എന്ന തസ്‌തികയിൽ ജോലി ചെയ്യുന്നവർ വിവിധ ഭാഷകൾ എഐയെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇംഗ്ലീഷ് നിർബന്ധമായും അറിഞ്ഞിരിക്കണം.
ALSO READ; ചാക്ക ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
രണ്ടാം ഭാഷയായി ഹിന്ദിക്ക് പുറമേ ഫ്രഞ്ച്, ചൈനീസ്, അറബിക് എന്നിവയും ഉണ്ട്. ആറ് മാസത്തെ ഈ കരാർ ജോലി വീട്ടിലിരുന്ന് ചെയ്യാം. ലോകത്ത് എടെയുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ വരുമാനത്തിൽ വർക് സെറ്റപ്പിന് അനുസരിച്ച് മാറ്റമുണ്ടാകും. ഹിന്ദിയടക്കമുള്ള ഭാഷകൾക്കൊപ്പം ഇംഗ്ലീഷിലും പ്രാവിണ്യം വേണം. ഇരുഭാഷകളും വായിക്കാനും എഴുതാനും കഴിയണം. ഓരോ രാജ്യത്തേയും ടൈം സോണിലെ 9 മുതൽ 5 വരെയുള്ള സമയമാണ് ജോലിക്ക് നിശ്ചയിച്ചിരിക്കുന്നത്. കമ്പനി നടത്തുന്ന ടെസ്റ്റുകൾ പാസ്സാകുന്ന അപേക്ഷകരെ തിരഞ്ഞെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here