ഇത് മനുഷ്യ ചരിത്രത്തിലാദ്യം; 400 ബില്യൺ കടന്ന് ഇലോൺ മസ്കിന്‍റെ ആസ്തി, ഏറ്റവും മൂല്യമേറിയ കമ്പനിയായി ‘സ്പേസ് എക്സ്’

ELON MUSK

ലോക ചരിത്രത്തിൽ ആദ്യമായി സമ്പത്തിൽ 400 ബില്യൺ എന്ന മാന്ത്രിക സംഖ്യ തൊട്ട് സ്‌പേസ് എക്സ് സ്ഥാപകനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക്. ബ്ലുംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇലോൺ മസ്ക് 400 ബില്യണ്‍ ഡോളര്‍ ആസ്തി നേടുന്ന ആദ്യ വ്യക്തിയായത്. യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മസ്കിന്‍റെ സമ്പത്തില്‍ വന്‍ കുതിച്ചു ചാട്ടമാണുണ്ടായത്.

സ്‌പേസ് എക്‌സില്‍ ഈയിടെ നടന്ന ഇന്‍സൈഡര്‍ ഓഹരി വില്പനയാണ് മസ്‌കിന്റെ ആസ്തിയില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ ഇടയാക്കിയത്. ഒറ്റദിവസം കൊണ്ട് മാത്രം 62.8 ബില്യന്‍ ഡോളറിന്‍റെ വര്‍ധനവാണ് ഓഹരികൾ വിറ്റതിലൂടെ മസ്ക് സമ്പാദിച്ചത്. ഇതും പുതിയൊരു റെക്കോഡാണ്.

ALSO READ; ഒന്നും വിചാരിക്കല്ല് കേട്ടോ…ന്യൂഇയർ ആയകൊണ്ടാ! പുതുവർഷത്തിൽ ജനപ്രിയ മോഡലുകളുടെ വില വർധിപ്പിക്കാൻ ടാറ്റ

സ്‌പേസ് എക്‌സിന്റെ മൊത്തം മൂല്യത്തിലും കുതിച്ചു കേറ്റമുണ്ടായി. 350 ബില്യണ്‍ ഡോളറാണ് നിലവിൽ വിപണിമൂല്യം. 218 ബില്യണ്‍ യുഎസ് ഡോളറാണ് ഈ വര്‍ഷം മാത്രം മസ്ക് ബിസിനസിൽ നിന്ന് നേടിയത്. 2021ലെ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ടെസ്​ലയുടെ ഓഹരികള്‍ ഇതാദ്യമായി 71 ശതമാനം കടന്നിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ടാക്സ് ക്രെഡിറ്റ് മാറ്റുന്നതിനായി ഡ്രൈവറില്ലാക്കാറുകള്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് പ്രോല്‍സാഹിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ടെസ്‍ലയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. മസ്‌കിന്റെതന്നെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ എക്‌സ്എഐയുടെ മൂല്യവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ALSO READ; അടുത്തത് ഇറാനോ? സിറിയയിൽ കടന്നു കയറിയതിന്‍റെ പിന്നാലെ ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട് ഇസ്രയേൽ

നിലവില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ സ്റ്റാര്‍ട്ടപും സ്പേസ് എക്സാണ്. യുഎസ് സര്‍ക്കാരുമായുള്ള കരാറുകളാണ് പ്രധാനമായും സ്പേസ് എക്സിന്‍റെ വരുമാനം. ട്രംപ് വരുന്നതോടെ ഇത് കുതിച്ചുയരാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ ബഹിരാകാശ സഞ്ചാരികളെ ചൊവ്വയില്‍ എത്തിക്കാനുള്ള മസ്‌കിന്റെ കാഴ്ചപ്പാടിനെ നിയുക്ത പ്രസിഡന്റ് പ്രശംസിക്കുകയും തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ടെക്സസില്‍ നടന്ന സ്‌പേസ് എക്‌സ് വിക്ഷേപണത്തില്‍ മസ്‌കിനൊപ്പം ട്രംപ് പങ്കെടുക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News