സ്റ്റാര്‍ഷിപ്പ്‌ റോക്കറ്റിന്റെ ബൂസ്‌റ്റർ വിജയകരമായി പിടിച്ച്‌ സ്‌പേസ്‌ എക്‌സ്‌; വീഡിയോ പങ്കുവെച്ച്‌ മസ്‌ക്‌

space-x

വിക്ഷേപണ ശേഷം മടങ്ങിയെത്തിയ സ്‌റ്റാര്‍ഷിപ്പ്‌ റോക്കറ്റിന്റെ ബൂസ്‌റ്ററിനെ വിജയകരമായി പിടിച്ച്‌ സ്‌പേസ്‌ എക്‌സ്‌ ലോഞ്ച്‌ പാഡ്‌. പരീക്ഷണ പറക്കലിന്‌ ശേഷം ലോഞ്ച്‌ പാഡിലേക്ക്‌ റോക്കറ്റ്‌ തിരിച്ചെത്തുകയായിരുന്നു. ടെക്‌സാസിലെ പാഡില്‍ നിന്നായിരുന്നു വിക്ഷേപണം.

Also Read: മലഞ്ചരിവുകള്‍ കീഴടക്കാന്‍ കൈകള്‍ മതി! ഇത് ചൈനയുടെ സ്വന്തം ‘സ്‌പൈഡര്‍ വുമണ്‍’

ടവര്‍ റോക്കറ്റിനെ പിടിച്ചുവെന്ന്‌ സ്‌പേസ്‌ എക്‌സ്‌ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്‌ എക്‌സില്‍ കുറിച്ചു. സ്‌റ്റാര്‍ഷിപ്പ്‌ റോക്കറ്റില്‍ ബന്ധിച്ച സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ വിക്ഷേപിച്ച്‌ മിനുട്ടുകള്‍ക്കകം തിരിച്ച്‌ പാഡിലെത്തുകയും വിജയകരമായി പാഡില്‍ ഇറങ്ങുകയുമായിരുന്നു. എഞ്ചിനീയറിങ്‌ ചരിത്ര പുസ്‌തകങ്ങളിലെ പ്രധാന ദിനമാണിതെന്ന്‌ സ്‌പേസ്‌ എക്‌സ്‌ വക്താവ്‌ പറഞ്ഞു.

പ്രാദേശിക സമയം രാവിലെ 7.25നായിരുന്നു വിക്ഷേപണം. ബൂസ്റ്റര്‍ തിരിച്ചെത്തിയതിന്‌ ശേഷം സ്റ്റാര്‍ഷിപ്പിന്റെ മുകള്‍ ഭാഗം ഒരു മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണു. മനുഷ്യരെ ചൊവ്വയിലേക്ക്‌ കൊണ്ടുപോകാന്‍ മസ്‌ക്‌ ലക്ഷ്യമിടുന്ന വാഹനത്തിന്റെ മൂലരൂപമാണ്‌ സ്റ്റാര്‍ഷിപ്പ്‌. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News