ചൊവ്വയിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇലോൺ മസ്ക്; മാർസ് ലിങ്ക് പദ്ധതിയമായി സ്പേസ് എക്സ്

Marslink

മാർസ്‌ലിങ്ക് എന്ന പേരിൽ ചൊവ്വയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ പദ്ധതി ആരംഭിച്ച് സ്‌പേസ് എക്‌സ്. ചൊവ്വ ദൗത്യങ്ങൾക്കായി അയക്കുന്ന ഉപഗ്രഹങ്ങളുടെ സു​ഗമമായ പ്രവർത്തനങ്ങൾക്ക് ചൊവ്വയിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നത് വഴി സഹായകമാകുമെന്നാണ് കരുതുന്നത്. നാസയുടെ നേതൃത്വത്തിലുള്ള മാർസ് എക്‌സ്‌പ്ലോറേഷൻ പ്രോഗ്രാം അനാലിസിസ് ഗ്രൂപ്പിന്റെ യോഗത്തിലാണ് ഇലോൺ മസ്‌ക് തന്റെ പദ്ധതി അവതരിപ്പിച്ചത്.

മാർസ്‌ലിങ്ക് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയിൽ സ്‌പേസ് എക്‌സിന്റെ ഉപഗ്രഹങ്ങൾ വഴിയാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ബ്ലൂ ഒറിജിൻ, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ കമ്പനികളും സമാനാശയവുമായി നാസയെ സമീപിച്ചിട്ടുണ്ട്.

Also Read: ‘ടൈപ്പ്‌റൈറ്ററല്ല ലാപ്ടോപാണ്’; വൈറലായി 1986 ലെ ലാപ്ടോപ്പിന്റെ വീഡിയോ

ചൊവ്വ പര്യവേക്ഷണത്തിന് ഏറെ സാമ്പത്തികചെലവാണ് വരുന്നത് അതിനാൽ തന്നെ സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള പദ്ധതികൾ കൂടി ഉൾപ്പെടുത്താനാണ് നാസ ശ്രമിക്കുന്നത്.

ഭൂമിയിൽ സാറ്റ്‌ലൈറ്റ് വഴി ഇന്റർനെറ്റ് നൽകുന്ന പദ്ധതിയായ സ്റ്റാർലിങ്കിന് സമാനമായാണ് മാർസ് ലിങ്ക് നെറ്റ്‌വർക്ക് സ്ഥാപിക്കുകയെന്ന് സ്പേസ് ഫ്ലൈറ്റ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Also Read: ശബരിമലയിൽ ബിഎസ്എൻഎല്ലിന്റെ സൗജന്യ വൈഫൈ; എങ്ങനെ കണക്ടാക്കാം എന്നറിയാം

ചൊവ്വയിൽ ഇന്റർനെറ്റ് എന്ന ആശയം പോലെ ലേസർ അധിഷ്ഠിത ആശയവിനിമയ സാങ്കേതികവിദ്യകൾ നിർമിച്ചെടുക്കാനും നാസ പദ്ധതിയിടുന്നുണ്ട് ഇത് ബഹിരാകാശത്ത് വേഗത്തിലും കാര്യക്ഷമമായും ഡാറ്റാ ട്രാൻസ്മിഷൻ ചെയ്യാൻ കൂടുതൽ സഹായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News