പരസ്യം കിട്ടാത്തതോടെ വരുമാനത്തിൽ വഴിമുട്ടി എലോൺ മസ്കിന്റെ ട്വിറ്റർ. വലിയ പരിഷ്കാരങ്ങളിൽപ്പെട്ട് തകർച്ചയിലായ ട്വിറ്റർ ജൂണിനുള്ളിൽ രക്ഷപ്പെടുത്തുമെന്നായിരുന്നു മസ്കിന്റെ പ്രഖ്യാപനം. പക്ഷേ പതിനായിരം പേരുടെ പണിപോയത് മാത്രം മിച്ചം.
കഴിഞ്ഞ ഒക്ടോബറിൽ 4400 കോടി ഡോളർ ചെലവാക്കി ട്വിറ്റർ വാങ്ങിയ എലോൺ മസ്ക് കമ്പനിയെ മെച്ചപ്പെടുത്താൻ പ്രഖ്യാപിച്ച് നടപ്പാക്കിയത് വമ്പൻ പരിഷ്കാരങ്ങളാണ്. തൊഴിലാളികളുടെ എണ്ണം ചുരുക്കിയതും ഉപയോക്താക്കളുടെ സേവനങ്ങളിൽ വ്യത്യസ്തതകൾ കൊണ്ടുവന്നതും ഒന്നും കമ്പനിയെ രക്ഷപ്പെടുത്തിയില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെർവർ ഔട്ടേജും ബ്ലൂ ടിക്കും നിയന്ത്രണങ്ങളും ട്വിറ്ററിൽ നിന്ന് അകറ്റിയത് പ്രധാന വരുമാന സ്രോതസ്സായ പരസ്യ ദാതാക്കളെയാണ്. നെഗറ്റീവ് വളർച്ചയും കുമിഞ്ഞ് കൂടുന്ന കടവും പരസ്യ വരുമാനത്തിൽ 50 ശതമാനം നഷ്ടവും മാത്രമാണ് ഇപ്പോഴും ബാക്കി. ഇതോടെ, ജൂണിനുള്ളിൽ കമ്പനിയുടെ പരസ്യ വരുമാനം കൂട്ടുമെന്ന് കഴിഞ്ഞ ഏപ്രിലിലെ മസ്കിൻെറ പ്രഖ്യാപനം പൂർണമായും പരാജയപ്പെടുകയാണ്.
Also Read: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
12000 തൊഴിലാളികളിൽ നിന്ന് ഘട്ടംഘട്ടമായി 2000 തൊഴിലാളികളിലേക്ക് എണ്ണം വെട്ടിച്ചുരുക്കിയ മസ്കിൻ്റെ കമ്പനിയിൽ സെർവറിലും മറ്റുമുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നിലനിർത്തിയിട്ടുള്ളത് 20ൽ താഴെ ഐടി തൊഴിലാളികളെ മാത്രമാണെന്നും സൂചനയുണ്ട്. പഴയ പരിഷ്കാരങ്ങൾ പരാജയപ്പെട്ട സ്ഥിതിക്ക് വീഡിയോ സേവനത്തിൽ കൈവെക്കാനാണ് എലോൺ മസ്കിൻ്റെയും പുതിയ സിഇഒ ലിൻഡ യക്കാറിനോയുടെയും തീരുമാനം. ട്വിറ്ററിൻ്റെ ഡാറ്റയിലും പരസ്യത്തിലും ഗൂഗിളുമായി സഹകരണവും ആലോചിക്കുന്നുണ്ട് മസ്‌കും ടീമും.
Also Read: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബുധനാഴ്ച പ്രഖ്യാപിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here