ടെലിവിഷന്‍ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി എക്സ്; സ്മാര്‍ട്ട് ടി വികളില്‍ ഉടന്‍ ലഭ്യമാകും

ടെലിവിഷന്‍ ആപ്പ് അവതരിപ്പിക്കാന്‍ പ്രമുഖ സോഷ്യല്‍മീഡിയയായ എക്സ് ഒരുങ്ങുന്നു. പുതിയ ആപ്പ് സ്മാര്‍ട്ട് ടിവികളിലേക്ക് ‘തത്സമയ, ആകര്‍ഷകമായ ഉള്ളടക്കം’. ഉപഭോക്താക്കള്‍ക്ക് ഒരു വലിയ സ്‌ക്രീനില്‍ ഉയര്‍ന്ന നിലവാരമുള്ള, ആഴത്തിലുള്ള വിനോദം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം-എക്‌സ് സിഇഒ ലിന്‍ഡ യാക്കാരിനോ പറഞ്ഞു.

മിക്ക സ്മാര്‍ട്ട് ടിവികളിലും എക്സ് ടിവി ആപ്പ് ഉടന്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ട്രെന്‍ഡിങ് വീഡിയോ അല്‍ഗോരിതം ഫീച്ചര്‍ ആപ്പ് അവതരിപ്പിക്കും. അനുയോജ്യമായ ജനപ്രിയ ഉള്ളടക്കം വേഗത്തില്‍ എത്തിച്ച് ഉപയോക്താക്കളെ അപ്ഡേറ്റഡ് ആക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് മികച്ച വീഡിയോ അനുഭവം നല്‍കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ക്രമീകരണങ്ങള്‍. വീഡിയോ സെര്‍ച്ച് ചെയ്ത് കണ്ടെത്തുന്നതിന് അപ്ഡേറ്റഡ് രീതി അവലംബിക്കുമെന്നും കമ്പനി അറിയിച്ചു.

Also Read: റബ്ബര്‍ വിലയിടിവിന് പിന്നില്‍ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളി: ഡോ.വിജു കൃഷ്ണന്‍

മൊബൈലില്‍ നിന്ന് ടിവി സ്‌ക്രീനിലേക്ക് വീഡിയോകള്‍ കാസ്റ്റ് ചെയ്ത് കാണാന്‍ കഴിയുന്നവിധമാണ് സംവിധാനം വരിക. ക്രോസ്-ഡിവൈസ് വ്യൂവിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് പുതിയ സംവിധാനം വരിക. അതായത് ഉപയോക്താക്കള്‍ വീഡിയോ കാണുന്നത് ആരംഭിച്ചത് സ്മാര്‍ട്ട്ഫോണില്‍ ആണെങ്കിലും സ്മാര്‍ട്ട് ടിവിയില്‍ തുടര്‍ന്നുള്ള ഭാഗങ്ങള്‍ മുതല്‍ കാണാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുക. യൂട്യൂബിന് സമാനമായ ഒരു യൂസര്‍ ഇന്റര്‍ഫെയ്സ്് ആപ്പില്‍ അവതരിപ്പിക്കും. വീഡിയോകള്‍ ലൈക്ക് ചെയ്യാനും ബുക്ക്മാര്‍ക്ക് ചെയ്യാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന തരത്തിലാണ് ഇന്റര്‍ഫെയ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News