20 ലക്ഷം രൂപ മുതൽ തുടക്കം; മസ്‌കിന്റെ ടെസ്‌ല ഇന്ത്യയിലേക്ക്

യു എസ് ആസ്ഥാനമായുള്ള പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ കാർ നിർമ്മാണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ടെസ്‌ലയുടെ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യയുമായി നടത്തിവരുന്നുവെന്നാണ് വിവരങ്ങൾ. 20 ലക്ഷം രൂപ മുതലായിരിക്കും ഇലക്ട്രിക് കാറുകളുടെ വില ആരംഭിക്കുന്നതെന്നും അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വാർഷിക ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാനാണ് ടെസ്‌ല ഒരുങ്ങുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം.

ALSO READ: തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി ആന്ധ്രയിൽ കർഷകനെ കൊന്നു

ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് കാറുകൾ കയറ്റി അയയ്ക്കാൻ ടെസ്‌ല സിഇഒ മസ്ക് പദ്ധതിയിടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയെ കയറ്റുമതിക്കുള്ള കേന്ദ്രം ആയി കൂടി ഉപയോ​ഗിക്കാൻ മസ്ക് ലക്ഷ്യം വെക്കുന്നുണ്ട്. മുൻപ് ടെസ്‌ല ചൈനയിൽ നിർമ്മിച്ച കാറുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനെ കേന്ദ്രം വിമർശിച്ചിരുന്നു.

ALSO READ: മോഹൻലാൽ വീണ്ടും ജീത്തു ജോസഫിനൊപ്പം; ദൃശ്യം മൂന്നാം ഭാഗമോ എന്ന് ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration