ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഉപയോക്താക്കളുടെ എണ്ണം ദശലക്ഷം കടന്ന ത്രെഡ്സ് ആപ്പ് വിർച്വൽ രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. വ്യാഴാഴ്ചയാണ് ടെക് ഭീമനായ മെറ്റ തങ്ങളുടെ ടെക്സ്റ്റ് ബേസ്ഡ് കോൺവെർസേഷൻ ആപ്പ് ആയ ത്രെഡ്സ് പുറത്തിറക്കിയത്. ട്വിറ്ററിലെ പോലെത്തന്നെ സന്ദേശങ്ങളും ലിങ്കുകളും ചിത്രങ്ങളും പങ്കു വയ്ക്കാനും പ്രതികരിക്കാനും ത്രെഡിസിലും സാധിക്കും. എന്നാൽ പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ത്രെഡ്സുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മസ്കിന്റെ ട്വിറ്റർ .തങ്ങളുടെ വിപണി രഹസ്യങ്ങൾ മെറ്റാ ചോർത്തിയെടുത്തുവെന്നാരോപിച്ചാണ് മസ്കിന്റെ ട്വിറ്റർ പോരിനിറങ്ങുന്നത് .
ട്വിറ്റർ പ്ലാറ്റ്ഫോമിന്റെ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിച്ചാണ് മെറ്റ ത്രെഡ്സ് പുറത്തിറക്കിയതെന്നാണ് ട്വിറ്ററിന്റെ വാദം.ഇത് സംബന്ധിച്ച് മസ്കിന്റെ അഭിഭാഷകൻ അലക്സ് സ്പിറോ മാർക്ക് സക്കർബർഗിന് കത്തയച്ചിട്ടുണ്ട്.ട്വിറ്ററിന്റെ വിപണി രഹസ്യങ്ങളറിയാവുന്നവരെ ത്രെഡ്സിൽ ജീവനക്കാരായി നിയമിച്ചിട്ടുണ്ടെന്നും ഇത് ശരിയല്ലെന്നും കത്തിൽ പറയുന്നു. മത്സര ബുദ്ധി നല്ലതാണെന്നും എന്നാൽ ചതി ശരിയല്ലെന്നുമായിരുന്നു ഇക്കാര്യത്തിൽ മസ്കിന്റെ പ്രതികരണം .
ട്വിറ്ററിന്റെ വാദങ്ങൾ ശരിയല്ലെന്നും , ട്വിറ്ററിന്റെ ഒരു മുൻജീവനക്കാരൻ പോലും തങ്ങളുടെ എൻജിനീയറിങ്ങ് സംഘത്തിലില്ലെന്നും മെറ്റ വക്താവ് ആൻഡി സ്റ്റോൺ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here