കേരളത്തിനാകെ മാതൃകയായ ‘ഏലൂർ മാലിന്യസംസ്കരണ മോഡൽ’; ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓഹരിവിഹിതം വിതരണം ചെയ്തു

കളമശേരിയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണസമ്മാനം നൽകി മന്ത്രി എം ബി രാജേഷ്. ഏലൂർ നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് 50,000 രൂപ ലാഭവിഹിതവും 7000 രൂപ ബോണസും നൽകിയിരിക്കുകയാണ്. മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഹരിതകർമ്മ സേനയിലുള്ള 12 പേർക്ക്‌ 50000 രൂപ ലഭിക്കുമ്പോൾ മറ്റുള്ളവർക്കും മുപ്പതിനായിരം രൂപ വരെ ലാഭവിഹിതം ലഭിക്കുന്നുണ്ട് എന്നും ഒരു വർഷത്തിനുള്ളിൽ മാലിന്യസംസ്കരണ രംഗത്ത് ഏലൂരിനൊപ്പം കൊച്ചിയിൽ മറ്റൊരു മാതൃക ഉയർന്നു വരുമെന്നും പ്രതീക്ഷിക്കാം എന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഹരിതകർമ്മ സേനാംഗങ്ങൾക്ക് 50,000 രൂപ ലാഭവിഹിതവും 7000 രൂപ ബോണസും നൽകി ഏലൂർ നഗരസഭ ഓണക്കാലം സന്തോഷത്തിന്റേതാക്കുകയാണ്. മൂന്ന് വർഷത്തെ ലാഭവിഹിതമായ 8,96,000 രൂപ ഇന്ന് കളമശ്ശേരിയിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് വിതരണം ചെയ്യുമ്പോൾ എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. ഈ ചരിത്രമുഹൂർത്തത്തിന് കളമശ്ശേരിയാകെ സാക്ഷ്യം വഹിച്ചു. ഹരിതകർമ്മ സേനയിലുള്ള 12 പേർക്ക്‌ 50000 രൂപ ലഭിക്കുമ്പോൾ മറ്റുള്ളവർക്കും മുപ്പതിനായിരം രൂപ വരെ ലാഭവിഹിതം ലഭിക്കുന്നുണ്ട്.
കേരളത്തിനാകെ മാതൃകയായ ‘ഏലൂർ മാലിന്യസംസ്കരണ മോഡൽ’ കൂടുതൽ വിപുലമായി നടപ്പിലാക്കുന്നതിനൊപ്പം ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൂടുതൽ വേതനം നൽകാനും നഗരസഭ ആലോചിക്കുന്നുണ്ട്. തീർച്ചയായും ഇത്തരമൊരു മാതൃക സൃഷ്ടിച്ചെടുത്ത ചെയർമാൻ എ ഡി സുജിലും ഭരണസമിതിയും അഭിനന്ദനമർഹിക്കുന്നു. ഒരു വർഷത്തിനുള്ളിൽ മാലിന്യസംസ്കരണ രംഗത്ത് ഏലൂരിനൊപ്പം കൊച്ചിയിൽ മറ്റൊരു മാതൃക ഉയർന്നു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കേരളമാകെ മാലിന്യസംസ്കരണത്തിൽ വലിയ മാറ്റം കൈവരിക്കുന്ന കാലത്ത് അതിന്റെ മുന്നണിപ്പോരാളികളായ മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങൾക്കും ഓണാശംസ നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News