സുഡാന്റെ തലസ്ഥാന നഗരമായ ഖാര്‍ത്തൂമില്‍ അര്‍ധ സൈനിക വിഭാഗവും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തടരുന്നതിനിടയില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സുരക്ഷാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4000 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ഇതില്‍ 1,200 പേര്‍ സ്ഥിരതാമസമാക്കാരാണ്.
പുതിയ നിര്‍ദേശങ്ങള്‍ വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും മന്ത്രാലയം ഞായറാഴ്ച ട്വീറ്ററില്‍ കുറിച്ചത്. പരമാവധി മുന്‍കരുതലുകളെടുക്കാനും വീടിനുള്ളില്‍ തന്നെ തുടരാനുമാണ് എംബസി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദേശം.
സുഡാനില്‍ അര്‍ധ സൈനിക വിഭാഗവും സൈന്യവും തമ്മിലുള്ള വെടിവെപ്പിലും ബോംബാക്രമണത്തിലും 56 പേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ 595 പേര്‍ക്ക് പരുക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here