കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; എംബസി പൂര്‍ണ്ണ സഹായം നല്‍കും, മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കും

കുവൈറ്റിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്ത സംഭവത്തിൽ എംബസി പൂര്‍ണ്ണ സഹായം നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈറ്റിലേക്ക് തിരിച്ചു.തീപിടിത്തില്‍ പരുക്കേറ്റവര്‍ക്കുള്ള സഹായത്തിന് മേല്‍നോട്ടം വഹിക്കും +965-65505246 ആണ്എംബസി എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാന്‍ ഇടപെടും.

ALSO READ: കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; 21 പേരുടെ വിവരങ്ങൾ ലഭിച്ചു; 11 പേർ മലയാളികൾ

അതേസമയം കുവൈറ്റ് തീപിടുത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ALSO READ: കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം: മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News