കുവൈറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ യോഗം ചേരും.രാവിലെ പത്തിനാണ് യോഗം നടക്കുക. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നത് അടക്കം ചർച്ചയാകും.
അതേസമയം കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മൊത്തം 49 പേര് മരിച്ചു. 43 ഇന്ത്യക്കാരും , 6 ഫിലിപ്പൈൻസുകാരുമാണ് മരിച്ചത്. 43 ഇന്ത്യക്കാരിൽ 11 പേർ മലയാളികൾ ആണ്. മൃതദേഹങ്ങള്‍ എത്തിക്കാന്‍ എയര്‍ഫോഴ്‌സ് അടക്കം സംവിധാനം ഒരുക്കിയിട്ടുണ്ട്.
ALSO READ: കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 11 മലയാളികളെ
പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത് 5 ആശുപത്രികളിലെന്ന് വിദേശകാര്യ മന്ത്രാലയം.പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് ഇന്ന് കുവൈറ്റിലെത്തുംമൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാലുടന്‍ ഇന്ത്യയിലെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ALSO READ: കണ്ണൂരിൽ ആർഎസ്എസ് ആക്രമണം; രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here