സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. “സുകൃതം” എന്ന ഒറ്റ സിനിമ മതി സംവിധായകൻ ഹരികുമാറിനെ രേഖപ്പെടുത്താൻ എന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചന കുറിപ്പിൽ പറഞ്ഞു. അതേസമയം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം എന്ന് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു.

Also read:കര്‍ണാടക പൊലീസിൻ്റെ കസ്റ്റഡിയിൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മന്ത്രി വി ശിവൻകുട്ടിയുടെ അനുശോചന കുറിപ്പിന്റെ പൂർണ രൂപം;

“സുകൃതം” എന്ന ഒറ്റ സിനിമ മതി സംവിധായകൻ ഹരികുമാറിനെ രേഖപ്പെടുത്താൻ. മലയാളി സ്വയം തിരിച്ചറിഞ്ഞ നിരവധി സിനിമകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം. ആദരാഞ്ജലികൾ നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

Also read:നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്

മന്ത്രി സജി ചെറിയാന്റെ അനുശോചന കുറിപ്പിന്റെ പൂർണ രൂപം;

കലാമൂല്യമുള്ളതും എന്നാല്‍ ജനപ്രിയഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതുമായ ഒട്ടേറെ ചലച്ചിത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News