വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്റെ അനുശോചന കുറിപ്പ്

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും മുന്‍ ഗവര്‍ണറും ആയിരുന്ന വക്കം പുരുഷോത്തമന്‍ സാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സൗമ്യനായ രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. മികച്ച പാര്‍ലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു. കേരളരാഷ്ട്രീയത്തിലെ തലമുതിര്‍ന്ന ഒരു നേതാവ് കൂടെ വിടപറയുകയാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും പൊതുസമൂഹത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ വി എന്‍ വാസവന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന് ആദരാഞ്ജലികള്‍. കേരളത്തിന്റെ നിയമസഭാ ചരിത്രത്തില്‍ ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറുടെ പദവി വഹിച്ച വക്കം പുരുഷോത്തമന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മന്ത്രി വി. ശിവൻകുട്ടി അനുശോചിച്ചു

കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയും മുൻ ഗവർണറും ആയിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മന്ത്രി വി. ശിവൻകുട്ടി അനുശോചിച്ചു. ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച നേതാവിനെ ആണ് നഷ്ടമായിരിക്കുന്നത്. മികച്ച പാർലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു വക്കം പുരുഷോത്തമനെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മുൻ സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണൻ അനുശോചിച്ചു

പ്രഗത്ഭനായ ഒരു പാർലമെന്ററിയനായ വക്കം നിയമ നിർമ്മാണസഭയെ ഫലപ്രദമായി ഉപയോഗിച്ച കർക്കശക്കാരനായ സഭാ നാഥനായിരുന്നു. 2001 മുതൽ 2004 വരെ അദ്ദേഹം സ്പീക്കറായ സഭയിൽ ഞാൻ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.
പൊതുരംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. – കെ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അസാധാരണ വൈഭവമുള്ള ഭരണാധികാരി; ജോസ് കെ മാണി

കോട്ടയം- പൊതുപ്രവർത്തകൻ,പാർലമെന്റേറിയൻ , ഭരണാധികാരി , സ്പീക്കർ എന്നീ നിലകളിൽ വക്കം പുരുഷോത്തമന്റെ സംഭാവനകൾ സ്മരണീയമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി . വളരെ വേഗം തീരുമാനങ്ങളെടുക്കാനും കർക്കശമായി അത് നടപ്പാക്കാനും അസാധാരണ വൈഭവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സമയബന്ധിതമായും ചട്ടങ്ങളും കീഴ് വഴക്കങ്ങളും പൂർണമായും പാലിച്ചുകൊണ്ടും നിയമസഭ പ്രവർത്തിപ്പിച്ച പ്രഗത്ഭനായ സ്പീക്കറായിരുന്നു അദ്ദേഹമെന്നും അനുശോചന കുറിപ്പിൽ ജോസ് കെ മാണി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News