മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് പിറന്നാള്‍ ആശംസ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശര്‍മ, കേന്ദ്രമന്ത്രിമാരായ നിധിന്‍ ഗഡ്കരി, രാജിവ് ചന്ദ്രശേഖര്‍, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍കേന്ദ്ര മന്ത്രി സുരേഷ് പ്രഭു, രാജ്യസഭാംഗം രാജീവ് ശുക്ല , ഇന്ത്യയിലെ ആസ്‌ട്രേലിയന്‍ ഹൈ കമ്മീഷണര്‍ ബാരി ഒ ഫാരല്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ , സുരാജ് വെഞ്ഞാറമൂട്, കഥാകൃത്ത് ടി പത്മനാഭന്‍, ഫുട്‌ബോള്‍ താരം സി കെ വിനീത്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, വിവിധ മതമേലധ്യക്ഷന്മാര്‍ എന്നിവരും മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News