‘ദുഃഖത്തിൽ പങ്കു ചേരുന്നു’: വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് കുവൈറ്റ് അമീർ

kumait emir

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവർക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. രാഷ്ടപതി ദ്രൗപതി മുർവിന് അയച്ച സന്ദേശത്തിലാണ് അമീർ അനുശോചനം അറിയിച്ചത്.

ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെയും കാണാതായവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരുടെ രോഗ ശമനത്തിനും കാണാതായവരുടെ സുരക്ഷിതമായ തിരിച്ചു വരവിനും വേണ്ടി പ്രാർത്ഥിക്കുന്നതായും അമീർ അയച്ച സന്ദേശത്തിൽ അറിയിച്ചു.

ALSO READ: വയനാടിനായി… കൈത്തറി ഫാഷൻ ഷോ നടത്തി ക്രാഫ്റ്റ്സ് വില്ലേജ് സമാഹരിച്ച രണ്ടുലക്ഷം സിഎംഡിആർഎഫിലേക്ക്

നേരത്തെ യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളും വയനാട്ടിലെ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ചിരുന്നു.

Wayanad landslide, Kuwait, Wayanad Rescue operation, Kerala News, Gulf News, Chooralmala landslide, Mundakkai, വയനാട്, വയനാട് ഉരുൾപൊട്ടൽ, ചൂരൽമല, ഗൾഫ് വാർത്തകൾ, കുവൈറ്റ്, കുവൈറ്റ് അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News