ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാൻ പ്രീ അപ്രൂവ്‍ഡ് ഓൺ അറൈവൽ വിസ അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് എമിറേറ്റ്സ്. നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് വിസ നൽകുക. എമിറേറ്റ്സ് വിമാനങ്ങളിൽ യുഎഇയിൽ എത്തുന്നവര്‍ക്കാണ് ഇതിനുള്ള അവസരമെന്ന് കമ്പനി അറിയിച്ചത്. 14 ദിവസത്തെ കാലാവധിയുള്ള സിംഗിൾ എന്‍ട്രി വിസയാണ് ലഭിക്കുക.കൂടാതെ മറ്റ് നിബന്ധനകളും പാലിക്കണമെന്നുംഎമിറേറ്റ്സ് വ്യക്തമാക്കി.
ദുബൈയുടെ വിസ ഓണ്‍ അറൈവൽ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഓൺ അറൈവൽ വിസ നേരത്തെ തന്നെ എമിറേറ്റ്സ് അംഗീകരിച്ചു നല്‍കും. വിഎഫ്എസ് ഗ്ലോബലിന്റെ ദുബൈ വിസ പ്രോസസിങ് സെന്ററിന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
സാധാരണ പാസ്‍പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ ലഭിക്കാൻ പാസ്‍പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി വേണം. ഇതിന് പുറമെ യുഎസ് വിസയോ, ഗ്രീൻ കാർഡോ, യൂറോപ്യൻ യൂണിയൻ വിസയോ, യുകെ വിസയോ പാസ്പോര്‍ട്ടിൽ ഉണ്ടായിരിക്കുകയും വേണം. ഈ വിസകള്‍ക്ക് കുറഞ്ഞത് ആറ് മാസം എങ്കിലും കാലാവധി ഉണ്ടായിരിക്കണം എന്നതും നിബന്ധനയിലുണ്ട്.
നിബന്ധനകള്‍ പാലിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ ലഭ്യമാക്കുന്ന സംവിധാനം യുഎഇ വിമാനത്താവളങ്ങളിൽ വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാൽ എമിറേറ്റ്സ് ഇപ്പോൾ പ്രഖ്യാപിച്ചതനുസരിച്ച് അറൈവൽ നടപടികൾ ലഘൂകരിക്കാനാവും. 47 ഡോളറാണ് ഇതിന് ചിലവ്. 18.50 ഡോളര്‍ സര്‍വീസ് ചാർജും ഈടാക്കും.
ALSO READ: ഭാരത് മാതാ കീ ജയ് വിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here