പ്രിയ ശിഷ്യന്റെ നെഞ്ചില്‍ വാല്‍സല്യത്തോടെ തല ചായ്ച്ച് ഗുരുനാഥന്‍; ‘മനോരഥങ്ങള്‍’ ട്രെയിലര്‍ ലോഞ്ച് വേദിയിലെ വികാരനിര്‍ഭര രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

എം.ടി. വാസുദേവന്‍ നായരുടെ 9 ചെറുകഥകളെ തിരക്കഥാ രൂപത്തിലാക്കി അണിയിച്ചൊരുക്കുന്ന ‘മനോരഥങ്ങള്‍’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലര്‍ ലോഞ്ച് വേദിയാണ് തിങ്കളാഴ്ച വികാരനിര്‍ഭര രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ചടങ്ങിനിടെ എംടിയുടെ 91-ാം ജന്മദിനം കൂടിയായിരുന്ന ഇന്നലെ സംഘാടകര്‍ ഒരുക്കിയിരുന്ന പിറന്നാള്‍ കേക്ക് അദ്ദേഹത്തിനു നടന്‍ മമ്മൂട്ടി മുറിച്ചു നല്‍കുന്നതിനിടെയാണ് കാണികളേവരുടെയും കണ്ണിനു കുളിര്‍മയേകുന്ന ദൃശ്യങ്ങള്‍ക്ക് സദസ്സ് സാക്ഷ്യം വഹിച്ചത്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയില്‍ നിന്നും പിറന്നാള്‍ കേക്ക് വാങ്ങിക്കഴിച്ച മലയാളത്തിന്റെ ഗുരുശ്രേഷ്ഠനായ എംടി ഒരു നിമിഷം ശിഷ്യന്റെ ചുമലില്‍ കൈയിട്ട് വാല്‍സല്യത്തോടെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് തല ചായ്ക്കുകയായിരുന്നു.

ALSO READ: ഒടുവിൽ ആസിഫ് അലിയും… വൃത്തിഹീനമായ പൊതുബോധങ്ങളുടെ പൊളിച്ചെഴുത്തിൽ ഇനിയെത്ര വിഗ്രഹങ്ങൾ വീണുടയും?

ഒരു ശിഷ്യന് തന്റെ ഗുരുവില്‍ നിന്നും ലഭിക്കാവുന്ന ഏറ്റവും ആര്‍ദ്രമായ അനുഗ്രഹം. വാര്‍ധക്യ സഹജമായ ശാരീരിക അസ്വസ്ഥതകളുള്ള എംടിയെ തുടര്‍ന്ന് മമ്മൂട്ടി സദസ്സില്‍ പിടിച്ചിരുത്തിയതിനു ശേഷമാണ് ട്രെയിലര്‍ ലോഞ്ച് ചടങ്ങിലെ മറ്റു പരിപാടികളിലേക്ക് സംഘാടകര്‍ കടന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍, നടന്‍ സിദ്ധീഖ്, നടന്‍ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സദസ്സിലെ ഈ വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷിയായി. അതേസമയം, എംടിയുടെ എക്കാലത്തെയും പ്രിയ ശിഷ്യനായ മമ്മൂട്ടിയ്ക്ക് ഗുരുവില്‍ നിന്നും ലഭിച്ച ഈ സ്‌നേഹാശ്ലേഷം സോഷ്യല്‍ മീഡിയയിലും വൈറലായി. ആരാധകര്‍ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ദൃശ്യങ്ങളോട് സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News