പ്രിയപ്പെട്ടവന് നന്ദി; വികാരനിർഭരമായ കുറിപ്പുമായി പിറന്നാൾ ദിനത്തിൽ ലെന

മാർച്ച് 18നായിരുന്നു പ്രിയതാരം ലെനയുടെ പിറന്നാൾ. ആ ദിവസം പങ്കാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായർക്ക് നന്ദി പറഞ്ഞ് കൊണ്ട് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി’ എന്നാണ് ലെനയുടെ വാക്കുകൾ.

പിറന്നാൾ ദിവസം ലെന എഴുതിയ ‘ദ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൂടിയായിരുന്നു. ബെംഗളൂരുവില്‍ വെച്ച് നടന്ന ചടങ്ങില്‍ പുസ്തകം വാങ്ങാനും ലെനയെ പരിചയപ്പെടാനും ഒരുപാട് എത്തിയിരുന്നു.

ALSO READ: മാധവന്റെ വില്ലൻ വേഷം; ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ ഹിറ്റ്

‘മനോഹരമായ ഈ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ പ്രിയപ്പെട്ടവന് നന്ദി’ എന്ന അടിക്കുറിപ്പോടെ റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നില്‍ക്കുന്ന ഫോട്ടോകൾ ബര്‍ത്ത് ഡേ, ലൗ, ന്യൂ ലൈഫ് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും ലെനയും വിവാഹിതരാവുന്നത് ജനുവരി 17നാണ്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യ തലവനാണ് ലെനയുടെ പങ്കാളിയായ പ്രശാന്ത്. ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിൽ ഇരുവരുടെയും വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News