അവസാനയാത്രയപ്പ് നൽകാൻ ‘ഗോവ’ രത്തൻ ടാറ്റക്കരിയെത്തി; കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി

RATAN TATA

രത്തൻ ടാറ്റായുടെ അവസാന യാത്രയയപ്പ് സമയത്തെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തുനായയായ ‘ഗോവ’യെ കണ്ടവർക്കെല്ലാം ഇരുവരും തമ്മിലുള്ള ബന്ധത്തെ ഓർക്കാതിരിക്കാനായില്ല. തന്റെ പ്രിയപ്പെട്ട മനുഷ്യന് വിടപറയാൻ എത്തിയ ഗോവയുടെ വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയാകുകയാണ്. അനക്കമില്ലാത്ത, ചെറുപുഞ്ചിരിയില്ലാത്ത, രത്തന്‍ ടാറ്റയ്ക്കരികെ അവന്‍ അവസാനമായി ഇരിക്കുന്ന കാഴ്ച നൊമ്പരം നൽകുന്നതാണ്.

ALSO READ: ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഗോവ യാത്രയിലാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഗോവയിലെ യാത്രയിലെല്ലാം അദ്ദേഹത്തിനൊപ്പം അവനുണ്ടായിരുന്നു. തിരിച്ചുപോകാന്‍ നേരത്ത് വിടനൽകാൻ ഇരുവർക്കും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരാണ് അവനെ മുംബൈയില്‍ എത്തിച്ചു. അവിടുന്നങ്ങോട്ട് അവന്‍ രത്തന്‍ ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളായി മാറുകയായിരുന്നു.

തന്റെ ഓഫിസ് കമ്പാനിയന്‍ എന്നാണ് അദ്ദേഹം ‘ഗോവ’യെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രിയ വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News