റോഡിലെ കുഴികള്‍ക്ക് കാരണം എലികളാണെന്ന് പറഞ്ഞ ദില്ലി – മുംബൈ എക്സ്പ്രസ് വേ പദ്ധതിയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. കെസിസി ബില്‍ഡ്‌കോണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനെയാണ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത്.
രാജസ്ഥാനിലെ ദൗസ ജില്ലയിലെ റോഡില്‍ ചില ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥന്‍ എലികളില്‍ ആരോപിക്കുകയായിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എന്‍എച്ച്എഐ) അയച്ച കത്തില്‍ സ്ഥാപനം ജീവനക്കാരനെതിരെ എടുത്ത നടപടികള്‍ വിശദീകരിച്ചു.
പ്രോജക്ടിനെക്കുറിച്ച് സാങ്കേതിക ധാരണയില്ലാത്ത ഒരു ജൂനിയര്‍ ജീവനക്കാരന്‍ മെയിന്റനന്‍സ് മാനേജര്‍ അല്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സാങ്കേതിക ധാരണല്ലാത്തതു കൊണ്ടാണെന്നും കമ്പനി വ്യക്തമാക്കി.
വെള്ളം ലീക്കായതിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്ന് ദൗസയിലെ എക്സ്പ്രസ് വേ പ്രോജക്ട് ഡയറക്ടര്‍ ബല്‍വീര്‍ യാദവ് പറഞ്ഞു. കരാറുകാരന് വിവരം ലഭിച്ചയുടന്‍ കുഴിയടച്ച് പ്രശ്‌നം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here