ഷോറൂമിലെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം, തീപ്പിടിത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു

ഷോറൂമിലെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ ജീവനക്കാരി വെന്തു മരിച്ചു. ബെംഗളൂരു ഡോ. രാജ്കുമാർ റോഡ് നവരംഗ് ബാർ ജംക്ഷനിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. അപകടത്തിൽ ഷോറൂം ജീവനക്കാരിയും കാഷ്യറുമായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്. തീപ്പിടിത്തത്തിൽ 45 ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: പട്ടികവർഗ സമൂഹത്തിന്‍റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ വേഗത്തിലാക്കും: മന്ത്രി ഒആർ കേളു

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഷോറൂമിനുള്ളിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയക്ക് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നാണ് വിവരം. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് കൂടി ശ്വാസതടസം നേരിട്ടെന്നും വാർത്തകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration