തൃശൂരിൽ റെയിൽവേ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ ട്രെയിൻ തട്ടി മരിച്ചു

തൃശൂർ ഒല്ലൂരിൽ റെയിൽവേ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ ട്രെയിൻ തട്ടി മരിച്ചു. കീ-മാൻ ആയി ജോലി ചെയ്തിരുന്ന കെ എസ് ഉത്തമൻ ആണ് മരിച്ചത്. രാവിലെ മഴയത്തു ജോലി ചെയ്യുന്നതിനിടെ വേണാട് എക്സ്പ്രസ് ഇടിച്ചായിരുന്നു മരണം.

Also read:നിശബ്ദ ലോകത്തെ കായിക പ്രതിഭ; വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുമായി മഹാരാഷ്ട്രയിലെ മലയാളി യുവാവ്

ട്രെയിൻ വരുന്നത് മുൻ കൂട്ടി അറിയാനുള്ള രക്ഷക് എന്ന ഉപകരണം ട്രാക്കിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നൽകാത്തതാണ് ഉത്തമന്റെ അപകട മരണത്തിന് കാരണമെന്ന് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ട്രെയിൻ വരുന്നത് മുൻ കൂട്ടി അറിയാനുള്ള ഉപകരണം നൽകണമെന്ന് ആവശ്യപ്പെട്ടു നടത്തിയ എല്ലാ സമരങ്ങളിലും മുൻ നിരയിലുണ്ടായിരുന്ന ആളാണ് ഉത്തമൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News