ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണി; ആത്മഹത്യ ചെയ്യും; ബൈജൂസിനെതിരെ വീഡിയോയുമായി ജീവനക്കാരി

ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വീഡിയോ പങ്കുവെച്ച് ബൈജൂസ് ആപ്പ് ജീവനക്കാരി.ലിങ്കിഡിനിൽ പങ്കുവെച്ച വീഡിയോയിലാണ് അക്കാദമിക് സ്‌പെഷ്യലിസ്റ്റായ അകാന്‍ഷ ഖേംക ഇക്കാര്യം പങ്കുവെച്ചത്. രാജിവെച്ചില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ശമ്പളം തരില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വീഡിയോയും ജീവനക്കാരി പറയുന്നത്.

ALSO READ: സിദ്ധരാമയ്യക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം; ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

കുടുംബത്തിലെ ഏക വരുമാനം തന്റേതാണെന്നും തരാനുള്ള ശമ്പളക്കുടിശ്ശിക തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ഇവർ വ്യക്തമാക്കി. ഇതിനായി സര്‍ക്കാരില്‍ നിന്ന് തനിക്ക് പിന്തുണ വേണമെന്നും അകാന്‍ഷ വീഡിയോയില്‍ പറയുന്നുണ്ട്. ഈ നിര്‍ണായക സമയത്ത് തനിക്ക് സഹായം ആവശ്യമുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും അവര്‍ അഭ്യർത്ഥിച്ചു. ഇതിനൊരു പരിഹാരമായില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നുമാണ് യുവതി പറയുന്നത്.

ALSO READ: കൃത്രിമ നിറം ചേര്‍ത്ത ശര്‍ക്കര വിറ്റു; കടയുടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും

വരുമാനം പെരുപ്പിച്ചുകാണിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ബൈജൂസ് ലേണിം​ഗ് ആപ്പ് ചെലുവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കഴി‍ഞ്ഞ മാസം മാത്രം 1,000 ജീവനക്കാരെയാണ് പുറത്താക്കിയത്. ബെം​ഗളൂരുവിലെ വൻകിട കെട്ടിട സമുച്ചയങ്ങ‌ളിലെ ഓഫീസുകളും ബൈജൂസ് ഒഴിഞ്ഞുതുടങ്ങി. 5.58 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കല്യാണി ‌ടെക് പാർക്കിലെ ഓഫീസ് സ്പേസ് ദിവസങ്ങൾക്ക് മുൻപ് ഒഴിഞ്ഞിരുന്നു. ഓഫീസിലെ ജോലിക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനോ വീട്ടിലിരുന്ന് ജോലി ചെയ്യാനോ ആണ് കമ്പനി ആവശ്യപ്പെട്ടത്.

ALSO READ: മുൻ മിസ് ആന്ധ്രയുടെ മരണം; സുഹൃത്തായ ജിം പരിശീലകൻ അറസ്റ്റിൽ

സാമ്പത്തികമായി വളരെയധികം പ്രതിസന്ധിയിലാണ് ബൈജൂസ്‌ സ്ഥാപനം. കൊവിഡ് സാഹചര്യം മാറി സ്കൂളുകൾ തുറന്നതോടെയാണ് ബൈജൂസ് തിരിച്ചടി നേരിട്ടത്. ഇതിനിടെ ഉയർന്ന മൂല്യത്തിൽ മൂലധനം സ്വരൂപിക്കുന്നതിനായി വരുമാനം പെരുപ്പിച്ച് കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. വിദേശ പണമിടപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ ഇഡി റെയ്ഡ് കൂടി ആയതോടെ കമ്പനിയുടെ പ്രതിസന്ധി രൂക്ഷമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News