തൊഴില്‍ തട്ടിപ്പ് ; റഷ്യയില്‍ കുടുങ്ങിയ മലയാളി തിരിച്ചെത്തി

തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയില്‍ കുടുങ്ങിയ മലയാളി പ്രിന്‍സ് സെബാസ്റ്റ്യന്‍ തിരിച്ചെത്തി. മുഖ്യമന്ത്രിയുടെയും ഇന്ത്യന്‍ എംബസിയുടെ ഇടപെടലിലൂടെയാണ് പ്രിന്‍സ് നാട്ടിലെത്തിയത്. പ്രിന്‍സിനൊപ്പമുണ്ടായിരുന്ന പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ ഇന്ന് രാത്രിയോടെ നാട്ടിലെത്തും

ALSO READ : ‘ഏറെക്കാലത്തിനുശേഷം ഒരു “അതിഥി”യെത്തുന്ന മഹത്തായ ദിനം’, നാമനിർദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിൽ എത്തിയ രാഹുലിനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

റഷ്യന്‍ – യുക്രെയ്ന്‍ യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റ പ്രിന്‍സിന് ഇന്ത്യന്‍ എംബസി താല്‍ക്കാലിക യാത്രാരേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. നാട്ടിലെത്തിയെങ്കിലും യുദ്ധത്തിന്റെ നടുക്കം മാറിയിട്ടില്ലെന്ന് പ്രിന്‍സ് പറഞ്ഞു. നൂറിലധികം ഇന്ത്യക്കാര്‍ തൊഴില്‍ തട്ടിപ്പിനിരയായി യുദ്ധമുഖത്തുണ്ട്.മകന്‍ തിരിച്ചെത്തിയതില്‍ കുടുംബത്തിനും ആശ്വാസം.

ALSO READ ; ‘വരികൾ പെയിന്റ് പണിക്ക് പോകുന്ന ചേട്ടൻ, പ്രൊഡ്യൂസർ പോത്ത് കച്ചവടക്കാരൻ’, സുന്ദരിയെ വാ എന്ന ഹിറ്റ് ഗാനത്തിന് പിറകിൽ സാധാരണക്കാരായ മനുഷ്യർ

അതേ സമയം പ്രിന്‍സിനോടൊപ്പം തൊഴില്‍ തട്ടിപ്പിനിരയായ ടിനുവിനെയും വിനീതിനെയും ഇതുവരെയും കണ്ടെത്താനായില്ല.. ഇവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്.
പ്രിന്‍സിനൊപ്പം റഷ്യയിലേക്ക് പോയ പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ ഇന്ന് രാത്രിയോടെ നാട്ടിലെത്തും.. രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെത്തിയ ഇയാള്‍ സിബിഐ ഓഫീസില്‍ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നാട്ടിലെത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News