വമ്പന്‍ പ്രഖ്യാപനവുമായി ടീം എമ്പുരാന്‍; ലൈക്ക പ്രൊഡക്ഷന്‍സ് ആദ്യമായി മലയാളത്തിലേക്ക് !

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍.

Also Read : വീണുകിട്ടിയ ഇടവേളയില്‍ കൊട്ടിക്കയറി കുരുന്നുകള്‍; പഴയ കലാലയ ജീവിതത്തിന്റെ പച്ചയായ ഓര്‍മ്മകളെന്ന് സോഷ്യല്‍മീഡിയ

ഒട്ടേറെ നിരവധി ഹിറ്റുചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിര്‍മാണ പങ്കാളിയാണ്. മുരളീഗോപിയുടേതാണ് എമ്പുരാന്റെ തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ബോക്സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ‘ലൂസിഫറി’ന്റെ റിലീസ് 2019ല്‍ ആയിരുന്നു.

Also Read : കാറില്‍ നിന്നും പിടിച്ചിറക്കി, മുഖം അടിച്ചു പൊളിച്ചു, ആസിഡ് ഒഴിക്കാൻ ശ്രമിച്ചു; നടൻ മോഹൻശര്‍മ്മക്കെതിരെ ആക്രമണം

ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദര്‍’ എന്ന പേരില്‍ റിലീസ് ചെയ്തിരുന്നു. ചിരഞ്ജീവി നായകനായ ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തിയത്. സല്‍മാന്‍ ഖാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News