എമ്പുരാന്‍ ഫസ്റ്റ്‌ലുക്കില്‍ ഖുറൈഷി അബ്രാമിന് നേരെ നില്‍ക്കുന്ന ‘അപ്പാച്ചെ 64’; അറിയാം യുദ്ധ ഹെലികോപ്‌റ്ററിനെക്കുറിച്ച്

എമ്പുരാന്‍ സിനിമയുടെ ഫസ്റ്റ്‌ലുക് പോസ്റ്ററില്‍ രഹസ്യങ്ങള്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതും അതു തന്നെയാണ്. തോക്കുമേന്തി നില്‍ക്കുന്ന ഖുറൈഷി അബ്രാമിനു നേര്‍ക്കുനേര്‍ നില്‍ക്കുന്ന അപ്പാച്ചെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ സംസാരിക്കുന്നത്. പബ്ജി ആരാധകരും ഫ്‌ലൈറ്റ് സിമുലേറ്റര്‍ ഗെയിമുകള്‍ കളിക്കുന്നവരും ഇതു ചര്‍ച്ചയാക്കി.

Also Read; കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

യുഎസ് സേനയുടെ അഡ്വാന്‍സ്ഡ് അറ്റാക്ക് ഹെലികോപ്റ്റര്‍ പ്രോഗ്രാമിനായി ഹ്യൂസ് ഹെലികോപ്‌റ്റേഴ്‌സ് വികസിപ്പിച്ച മോഡല്‍ 77 എന്ന നിലയിലായിരുന്നു അപ്പാച്ചെ. പക്ഷേ 1984 ലെ എഎച്- 64 എ മുതല്‍ ഇന്നത്തെ എഎച്-64ഇ വരെ, അപ്പാച്ചെയെ സംബന്ധിച്ച് ഒരു കാര്യം മാറിയിട്ടില്ല. ലോകത്തെ ഏറ്റവും നൂതനമായ മള്‍ട്ടി-റോള്‍ കോംബാറ്റ് ഹെലികോപ്റ്റര്‍ എന്നാണ് നിര്‍മാണ കമ്പനിയായ ബോയിങ് തന്നെ വിശേഷിപ്പിക്കുന്നത്.

Also Read; വീടിന്റെ മേല്‍ക്കൂരക്ക് മുകളില്‍ ഭീമന്‍ പെരുമ്പാമ്പ്; വീഡിയോ

അമേരിക്കന്‍ സൈന്യം കഴിഞ്ഞാല്‍ ഈജിപ്ത്, ഗ്രീസ്, ഇന്ത്യ, ഇന്തൊനീഷ്യ, ഇസ്രയേല്‍, ജപ്പാന്‍, കൊറിയ, കുവൈത്ത്, നെതര്‍ലന്‍ഡ്സ്, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, യുഎഇ, യുകെ എന്നിവയാണ് അപ്പാച്ചെയുടെ ആഗോള ഉപഭോക്താക്കള്‍. നിലവില്‍ എഎച്-64ഇ അപ്പാച്ചെ കൂടാതെ ഡി മോഡല്‍ അപ്പാച്ചെകളും യുഎസ് ആര്‍മിക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News