സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജാണ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും, ലൈക്ക പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read:തമിഴകം കീഴടക്കാൻ ചിമ്പു എത്തുന്നു; പുതിയ ചിത്രം എസ്.ടി.ആര്‍ 49 ഒരുങ്ങുന്നു
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ വരവേൽപ്പാണ്. ഇപ്പോൾ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയും അടിക്കുറുപ്പുമാണ് ട്രെൻഡിങ്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിയും സെറ്റിലിരിക്കുന്ന ചിത്രമാണ് പൃഥ്വി പങ്കുവെച്ചത്. ‘ലെ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും?’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറുപ്പ്.
പൃഥ്വിരാജിന് ജന്മദിനാശംസ നേർന്ന് ആന്റണി പെരുമ്പാവൂർ മുമ്പ് പങ്കുവെച്ച ചിത്രത്തിന് മറുപടിയായി ‘ആ ഹോലികോപ്റ്ററിന്റെ കാര്യം മറക്കരുത്’ എന്നും പൃഥ്വിരാജ് കുറിച്ചിരുന്നു.
Also Read: ‘മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത് അദ്ദേഹമാണ്’: വിജയരാഘവൻ
View this post on Instagram
നിരവധി കമന്റുകളിലാണ് ചിത്രത്തിന് ലഭിക്കുന്നത്. സുപ്രിയയും ടൊവിനോയും കമന്റ് ചെയ്തിട്ടുണ്ട്. ഇനി പറക്കും തളിക ആയിക്കോട്ടെ എന്നാണ് ടൊവിനോയുടെ കമന്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here