ആരാധകരെ ശാന്തരാകുവിൻ, അബ്രഹാം ഖുറേഷി വരുന്നു; എമ്പുരാൻ റിലീസ് തീയതി പ്രഖ്യാപിച്ചു

empuran release date

കാത്തിരുന്ന ആരാധകർക്ക് അവസാനം ഒരു സന്തോഷ വാർത്ത. മോഹൻലാൽ – പ്രിത്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകനായ പൃഥ്വിരാജാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് ഫുൾ സ്റ്റോപ്പിട്ടത്. ലൂസിഫർ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാൻ 2025 മാർച്ച് 27 നു തിയറ്ററുകളിൽ എത്തും എന്ന് അദ്ദേഹം എക്സിലും ഇൻസ്റ്റഗ്രാമിലും കുറിച്ചു. കൂടെ പുതിയ ഒരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.

മലയാളത്തിൽ തന്നെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ സിനിമയാണ് റിലീസിനൊരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നായ ലൈക പ്രൊഡക്ഷൻസും ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിർവാദ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ALSO READ; പിറന്നാൾ സർപ്രൈസ് ;’ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട, പിശാച് വളർത്തിയ സയീദ് മസൂദ്; എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

സാധാരണ മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഹോളിവുഡ് ലെവൽ മേക്കിങ് ആയിരിക്കും എമ്പുരാൻ എന്നാണ് ഇൻസൈഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹെലിക്കോപ്റ്ററുകളും ആഡംബര കാറുകളും അടക്കം 100 കോടിക്ക് മുകളിൽ ചെലവാക്കി നിർമ്മിക്കുന്ന ചിത്രം ബോക്‌സ് ഓഫീസിലും കൊടുങ്കാറ്റ് അഴിച്ചു വിട്ടേക്കും. ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലായ സിനിമ കൂടിയാണ് എമ്പുരാൻ. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് അടക്കം വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News