‘അധികാരം ഒരു മിഥ്യയാണ്’; ജതിൻ രാംദാസ് വീണ്ടുമെത്തി

ടൊവിനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പുറത്തിറങ്ങിയ എമ്പുരാന്റെ പോസ്റ്ററാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാനി’ലെ ടൊവിനോ തോമസിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ‘അധികാരം ഒരു മിഥ്യയാണ്’’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്റ്റർ വന്നിരിക്കുന്നത്.

ലൂസിഫറിൽ ടോവിനോ അതിഥി വേഷത്തിലായിരുന്നു. എന്നാൽ എമ്പുരാനിൽ മുഴുനീള കഥാപാത്രത്തിലാകും ഉണ്ടാകുക. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പ്രഖ്യാപിച്ച ചിത്രം കൂടിയാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത . 2023 ഒക്ടോബറിലായിരുന്നു എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്.

also read: ‘ഞാന്‍ പിറകെ നടന്ന് ചോദിച്ച് വാങ്ങിയ കഥാപാത്രമായിരുന്നു ആ സിനിമയിലേത്; അത് വമ്പന്‍ ഹിറ്റായി’: നിവിന്‍ പോളി

പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ലൂസിഫറിൽ ഉണ്ടായിരുന്നു.ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്‌ഷനും ചേർന്നാണ് എമ്പുരാന്റെ നിർമാണം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News