‘എമ്പുരാന്’ തിരിതെളിഞ്ഞു; പൂജാ ചിത്രങ്ങൾ വൈറൽ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘എമ്പുരാന്റെ’ ഷൂട്ടിങ്ങിനു തിരിതെളിഞ്ഞു. കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെ സംഘാംഗങ്ങൾ ഡൽഹിയിൽ എത്തിയിരുന്നു. പൂജ ചടങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ALSO READ:ആസാമിൽ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച നവജാതശിശു ജീവിതത്തിലേയ്ക്ക്

30 ദിവസത്തെ ഷെഡ്യൂളാണ് എമ്പുരാന് ഡൽഹിയിലുള്ളത്. ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക.ലൂസിഫറിലെ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. പല ഷെഡ്യൂളുകളിലായിട്ടായിരിക്കും സിനിമ ഷൂട്ടിംഗ് നടക്കുക. തെന്നിന്ത്യയിൽ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്.മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാകും ചിത്രമെത്തുന്നത്.

ALSO READ:ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വ്യാപക റെയ്ഡ്

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ബൈജു സന്തോഷ്, ഫാസിൽ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. മുരളി ഗോപിയാണ് എമ്പുരാന്റെയും തിരക്കഥാ തയ്യാറാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News