കാത്തിരിപ്പിന് വിരാമം; ‘എമ്പുരാൻ’ ചിത്രീകരണം ആരംഭിക്കുന്നു

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. കൊവിഡ് കാരണം ഇതിന്റെ ചിത്രീകരണം നീണ്ട് പോയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ചിത്രീകരണം ആരംഭിക്കാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഈ മാസം അഞ്ചാം തീയതി ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഇതിനായി ചിത്രത്തിന്റെ സംവിധായകൻ ഡൽഹിയിലെത്തി.

ALSO READ: “മീഡിയാ വണ്ണിൻ്റെ മര്യാദകേട്, പ്രസംഗത്തിലെ ഒരു വരി കട്ടു ചെയ്ത് പ്രചരിപ്പിക്കാൻ നാണമില്ലേ?”: വാക്കുകള്‍ വളച്ചൊടിച്ചതിനെതിരെ അഡ്വ കെ അനില്‍കുമാര്‍

ഡൽഹിയിൽ ഒരു ദിവസം മാത്രമായിരിക്കും ഇതിന്റെ ചിത്രീകരണം നടക്കുക. അതിന് ശേഷം ഒരു മാസം ലഡാക്കിലായിരിക്കും ചിത്രീകരണം. ഡൽഹിയിലെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ തിരിച്ച് കേരളത്തിലെത്തും. തുടർന്ന് ലഡാക്ക് ഷെഡ്യൂള്‍ തുടങ്ങി കുറച്ച് ദിവസത്തിന് ശേഷം അദ്ദേഹം വീണ്ടും സിനിമയിൽ ജോയിൻ ചെയ്യും. അതേസമയം ലൂസിഫറില്‍ ഉള്ളവരെ കൂടാതെ പുതിയ താരനിരയും ചിത്രത്തില്‍ എത്തുമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മലയാളം ഇതുവരെ കാണാത്ത കാന്‍വാസിലായിരിക്കും പൃഥ്വിരാജ്ചിത്രം പൂര്‍ത്തിയാക്കുക. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും, പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.

ALSO READ: വി എസ് ശിവകുമാർ ആരോപണ വിധേയനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പിൽ നീതി തേടി നിക്ഷേപകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News