പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ഖുറേഷി അബ്രാമും സംഘവും ഇനി അബൂദാബിയിലേക്ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ട് പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഗുജറാത്തില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂളില്‍ നടന്‍ ടൊവിനോ തോമസ് ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എല്‍-2 വിന്റെ ഏറ്റവും വലിയ ഷെഡ്യൂള്‍ ആണിത്. ഇതിനു ശേഷം സംഘം അബൂദാബിയിലേക്ക് ചിത്രീകരണത്തിനായി തിരിക്കും. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയിദ് മസൂദിന്റെ കഥയാണ് ഗുജറാത്തില്‍ ചിത്രീകരിക്കുന്നതെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം ഗുജറാത്തില്‍ ആരംഭിച്ച ഷെഡ്യൂള്‍ ഇപ്പോള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. സലാറില്‍ പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കാര്‍ത്തികേയ ദേവ് ആയിരിക്കും സയിദ് മസൂദിന്റെയും ചെറുപ്പകാലം അവതരിപ്പിക്കുന്നത്.

ALSO READ: തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം; ഒഡിഷയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

മോഹന്‍ലാലിനെ നായകനാക്കി 2019-ല്‍ ഇറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തുന്ന എമ്പുരാനു വേണ്ടി ലാല്‍ ആരാധകര്‍ ഏറെ നാളായി കാത്തിരിപ്പിലാണ്. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ലൂസിഫറിലെ പ്രധാന താരങ്ങളായ മഞ്ജുവാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. മുരളിഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. ഛായാഗ്രഹണം സുജിത് വാസുദേവ്, സംഗീത സംവിധാനം ദീപക്‌ദേവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here