ഐശ്വര്യ റായിയെ പ്ലാസ്റ്റിക് എന്ന് വിളിച്ച സംഭവത്തോടെ ടോക് ഷോകളിൽ പോകുന്നത് നിർത്തി; വിവാദത്തിൽ പ്രതികരിച്ച് ഇമ്രാൻ ഹാഷ്‌മി

ഐശ്വര്യ റായിയെ പ്ലാസ്റ്റിക് എന്ന് വിളിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഇമ്രാൻ ഹാഷ്‌മി. വ്യക്തികളോട് തനിക്ക് വിരോധമില്ലെന്നും, അത് വെറുമൊരു ഒരു മത്സര ബുദ്ധിയിൽ പറഞ്ഞതാണെന്നും ഹാഷ്മി പറഞ്ഞു. 2014-ൽ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ 4 എന്ന അഭിമുഖത്തിലായിരുന്നു ഒരു റാപ്പിഡ് ഫയർ റൗണ്ടിൽ ഐശ്വര്യ റായിയെ ഇമ്രാൻ ‘പ്ലാസ്റ്റിക്’ എന്ന് വിളിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ALSO READ: സിനിമയൊന്നും ഇല്ലേ, ഫീൽഡ് ഔട്ട് ആയോ, പിറകിൽ നിൽക്കുന്നവന്‌ എന്ത് പറ്റി? പാർവതി തിരുവോത്ത് പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകൾ

‘അതെ, ഞാൻ ഒരുപാട് ശത്രുക്കളെ സമ്പാദിച്ചു. ഇത് കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിട്ടാണ് ഞാൻ കരുതുന്നത്. കോഫി വിത്ത് കരൺ എപ്പിസോഡിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ സംഭവിച്ചു. ഞാൻ ഇനിയും കോഫി വിത്ത് കരൺ പരിപാടിക്ക് പോയാൽ വീണ്ടും കുഴപ്പമുണ്ടാക്കും. റാപ്പിഡ് ഫയർ റൗണ്ടിൽ ഞാൻ മുമ്പ് ചെയ്തതിനേക്കാൾ മോശമായ ഉത്തരങ്ങൾ നൽകുമെന്ന് എനിക്ക് തോന്നുന്നു. കാരണം നമ്മുടെ അഭിപ്രായങ്ങളാണ്. ഈ ആളുകളോട് എനിക്ക് ഒരു വിരോധവുമില്ല. എനിക്ക് ഹാമ്പർ കിട്ടണം. അത് വെറുമൊരു ഒരു മത്സര ബുദ്ധിയിൽ പറഞ്ഞതാണ്’, ഇമ്രാൻ ഹാഷ്‌മി പറഞ്ഞു.

ALSO READ: കണ്ണൂർ സ്‌ക്വാഡിന് തമിഴ്‌നാട്ടിലും മികച്ച സ്വീകരണം, ഒ ടി ടി റിലീസിന് പിറകെ തെന്നിന്ത്യയിൽ നിന്ന് മമ്മൂട്ടിയെ വാഴ്ത്തി റിവ്യൂ

അതേസമയം, 2014 ലാണ് ഇമ്രാൻ ഹാഷ്മി തന്റെ അമ്മാവനും ചലച്ചിത്ര നിർമാതാവുമായ മഹേഷ് ഭട്ടിനൊപ്പം സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ വന്നത്. ഐശ്വര്യ റായ് ബച്ചന്റെ പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് എന്താണ് എന്നായിരുന്നു അന്ന് കരൺ ജോഹർ ഇമ്രാനോട് ചോദിച്ചത്. ‘പ്ലാസ്റ്റിക്’ എന്നാണ് ഇമ്രാൻ മറുപടി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News