കൊട്ടാരക്കര: ഓടനാവട്ടം കട്ടയിൽ ഇ എം എസ് ഗ്രന്ഥശാലയുടെ സി പി വി ജ്ഞാനോത്സവത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല ചെസ് മത്സരത്തിൽ എസ് എസ് അനിരുദ്ധ വിജയിയായി. ഓപ്പൺ കാറ്റഗറിയിലാണ് അനിരുദ്ധ് ഒന്നാം സ്ഥാനം നേടിയത്. ഇസ്മായിൽ മുഹമ്മദ് നിഹു രണ്ടാംസ്ഥാനവും ശ്രീനാഥ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിവിധ പ്രായത്തിലുള്ള 112 മത്സരാർഥികളാണ് ജില്ലാതല ചെസ് മത്സരത്തിൽ പങ്കെടുത്തത്.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൻ ചെസ് മത്സരം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ രാജൻ അധ്യക്ഷനായി. സെക്രട്ടറി പി അനീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ആർ പ്രേമച ന്ദ്രൻ, പി ജി ഉണ്ണിക്കൃഷ്ണൻ, ലതികാ രാജേന്ദ്രൻ, സതിഭായി, ജി അജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു.
Also Read- കുട്ടിക്കൊരു വീട്; കെഎസ്ടിഎയുടെ സ്നേഹവീട്ടിൽ വിസ്മയക്കും വിഘ്നേഷിനും ഇനി സ്വപ്നങ്ങൾക്ക് ചിറക് നൽകാം
കട്ടയിൽ ഇഎംഎസ് ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകനായിരുന്ന സി.പി ശ്രീധരന്‍റെ ഓർമ്മയ്ക്കായാണ് വർഷംതോറും സി.പി വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here