മിന്നിതിളങ്ങുന്ന പാലങ്ങൾ…

EMS Park Bridge

കേരളത്തിലെ രാത്രികാല യാത്രകൾ ആകർഷകമാണ്. മിന്നിതിളങ്ങുന്ന പാലങ്ങളും മറ്റുമായി അക്ഷരാർത്ഥത്തിൽ കളർഫുൾ ആകുകയാണ് നമ്മുടെ വഴികൾ. തിരുവനന്തപുരം നഗരത്തിലെ ഇഎംഎസ് പാർക്ക് പാലം ഇനി വർണ വിസ്മയം ചൊരിയും. ദീപാലംകൃതമാക്കിയ പാലം ബുധനാഴ്ച (നവംബർ 20) പൊതുമരാമത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

മുമ്പ് തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലവും രാത്രിയിൽ തിളങ്ങാൻ ആരംഭിച്ചിരുന്നു. ഇത് കാണാനായി മാത്രം നിരവധിയാളുകളാണ് എത്തിയിരുന്നത്. പാലങ്ങക്ഷ്ഷ നിറമണിയുന്നതോടെ കൂടുതൽ സുന്ദരിയാകുകയാണ് രാത്രി കാലങ്ങളിൽ തിരുവനന്തപുരം ന​ഗരം.

Also Read: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാര്‍; കണ്ണൂര്‍ രണ്ടാമത്

ഇഎംഎസ് പാർക്ക് പാലവും വർണാഭമാകുന്ന വിവരം മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ‘അതിമനോഹരം’, ‘നമ്മുടെ കേരളം മാറുകയാണ്’ എന്നൊക്കെ പോസ്റ്റിന് പ്രതികരണവുമായി എത്തിയിട്ടുണ്ട്.

‘വികസനത്തനൊപ്പം സൗന്ദര്യവത്കരണവും നടത്തുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും’. ‘നമ്മു‍ടെ നാട് കുതിക്കുകയാണ് വളരെ വേ​ഗം, എൽഡിഎഫ് സർക്കാരിനൊപ്പം’ എന്നിങ്ങനെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News