‘മനോരമ പത്രം പാലക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നോട്ടീസായി മാറി’: ഇ എന്‍ സുരേഷ് ബാബു

EN SURESH BABU

പാലക്കാട് ട്രോളി വിവാദത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. അന്വേഷണം നടക്കട്ടെ എന്നും അന്വേഷണം കഴിഞ്ഞാലെ കള്ളപ്പണത്തിലെ വസ്തുത പുറത്തു വരൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണുള്ളത്. ഷാഫിയുമായി സംസാരിക്കാനാണ് കാറില്‍ കയറിയത് എന്നു പറഞ്ഞു, എന്നാല്‍, ഷാഫി കാറിലില്ലായിരുന്നു എന്ന് അറിയാം. അപ്പോള്‍ ആരുമായി സംസാരിക്കാന്‍ എന്നത് രാഹുല്‍ വ്യക്തമാക്കണം.

കെപിഎം ഹോട്ടലില്‍ നിന്ന് 10 മീറ്റര്‍ പോലും പ്രസ് ക്ലബിലേക്ക് ദൂരമില്ല. പ്രസ് ക്ലബിന്റെ മുന്നിലിറങ്ങാന്‍ ഒരു കാര്‍, പിന്നീട് വേറൊരു കാര്‍, പിന്നീട് 800 മീറ്റര്‍ അപ്പുറത്തുള്ള മറ്റൊരു കാറില്‍ കയറിയാണ് രാഹുല്‍ പോയത്. കാറ് മാറി കയറുന്നത് സാധാരണ കാണുന്നത് അധോലോക സിനിമകളിലാണെന്നും അദ്ദേഹം പരിഹസിച്ചു.

കോണ്‍ഗ്രസ് നേതാക്കളാരും അദ്ദേഹം കോഴിക്കോട് പോയി എന്നു പറയുന്നില്ല. കോഴിക്കോട്ടേക്കുള്ള സഞ്ചാരമധ്യേ രാഹുലിന് ലൈവില്‍ വരാം. അതുണ്ടായില്ല. 10ലേറെ ചാനലുകള്‍ അദ്ദേഹത്തെ വിളിച്ചു, കാള്‍ അറ്റന്റ് ചെയ്തില്ല. അതുകൊണ്ടുതന്നെ രാഹുല്‍ പറയുന്നതൊന്നും വിശ്വാസ്യയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണത്തിന്റെ പങ്ക് പെട്ടിയിലൂടെ പാലക്കാട് എത്തി എന്ന് സംശയിക്കുന്നു. അത് സമഗ്രമായി അന്വേഷിക്കണം. മനോരമ പത്രം പാലക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നോട്ടീസായെന്നും മറ്റൊരു പത്രമോ ചാനലോ ചെയ്യുന്നില്ലെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

Also Read : പാലക്കാട് വിവിധ പരിശോധനകളിൽ ഇതുവരെ പിടികൂടിയത് 1.56 കോടി കള്ളപ്പണം

ശുദ്ധ നുണയാണ് മനോരമ എഴുതുന്നത്. അത് രാഷ്ട്രീയ നോട്ടീസായി മനോരമ എല്ലാ വീട്ടിലും എത്തിക്കുന്നു. എല്ലാ വിഷയവും ചര്‍ച്ച ചെയ്യാം. രാഷ്ട്രീയ കാര്യങ്ങളും ജനകീയ പ്രശ്‌നങ്ങളും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും ചര്‍ച്ചയാവുന്നുണ്ട്.

കള്ളപ്പണം ചര്‍ച്ചയാവാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കള്ളപ്പണം കിട്ടിയെന്ന ആരോപണത്തില്‍ ഷാഫി എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല ? കള്ളപ്പണം ഒറ്റിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് ഇന്നലെ തന്നെ പറഞ്ഞുവെന്നും വി.ടി.ബല്‍റാമിനെക്കെ നമ്മളെന്തിനാ മറുപടി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

കായികമായോ നിയമപരമായോ നേരിടട്ടെ ഞങ്ങളുടെ ശക്തിക്കനുസരിച്ച് പ്രതിരോധിക്കാം. ബല്‍റാമിന് സി.പി.ഐ.എമ്മിനെ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഇ എന്‍ സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News