പാലക്കാട് കള്ളവോട്ട് പരാതി; ബിജെപിയും കോണ്‍ഗ്രസും ബോധപൂര്‍വം വ്യാജ വോട്ട് ചേര്‍ത്തു: ഇ എന്‍ സുരേഷ് ബാബു

EN SURESH BABU

പാലക്കാട് കള്ളവോട്ട് പരാതിയില്‍ നടപടി ആരംഭിച്ചു. ബൂത്ത് ലെവല്‍ ഏജന്റുമാരുടേയും ഓഫീസര്‍മാരുടേയും അടിയന്തരയോഗം വിളിച്ചു. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബുവിന്റെ പരാതിയിലാണ് കലക്ടര്‍ ഡോ.എസ്.ചിത്ര പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. പരാതിയുള്ള വോട്ടര്‍ പട്ടിക തെളിവായി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം 2700 ഓളം വ്യാജ വോട്ടുണ്ടെന്ന് തെളിഞ്ഞുവെന്ന് ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. ബോധപൂര്‍വം ബിജെപിയും കോണ്‍ഗ്രസും വ്യാജ വോട്ട് ചേര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം പ്രഹസനമാകരുതെന്നും സുരേഷ് ബാബു പറഞ്ഞു.

Also Read : മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ

വിഷയത്തില്‍ എല്‍ഡിഎഫ് നിയമനടപടി സ്വീകരിക്കും. 18 ന് പ്രക്ഷേപം സംഘടിപ്പിക്കും. വോട്ടര്‍ പട്ടിക പുനഃപരിശോധിക്കണം. കോഴിക്കോട്ടെ ബി ജെ പി വൈസ് പ്രസിഡന്റ് പി രഘുനാഥിന് പാലക്കാടാണ് വോട്ടെന്നും ്‌ദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് കാര്യാലയത്തിന്റെ അഡ്രസില്‍ നിരവധിപേര്‍ക്ക് വോട്ടുണ്ട്. വ്യാജ ഐഡന്റിറ്റി കാര്‍ഡും ഇറക്കാന്‍ സാധ്യതയുണ്ട്. വ്യാജ ഐഡികാര്‍ഡിലെ പ്രതികളാണ് യുഡിഎഫ് ക്യാംപിലുള്ളത്. വിഷയത്തില്‍ കര്‍ശന പരിശോധന വേണമെന്നും ഇ എന്‍ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News