പാലക്കാട് മണ്ഡലം വട്ടിയൂർക്കാവ് മോഡലിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പിടിച്ചെടുക്കുമെന്നും ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാമെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു.
പാലക്കാട് തെരഞ്ഞെടുപ്പിൽ വിവിധ വിഷയങ്ങൾ ചർച്ചയായിട്ടുണ്ട്. മുരളീധരനും ചെന്നിത്തലയും എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പറഞ്ഞു. എന്നാൽ എൽഡിഎഫിനെയും യുഡിഎഫിനെയും ജനം തള്ളിയെന്നും ഇടതുപക്ഷത്തിന്‍റെ പ്രചാരണം മണ്ഡലത്തിലെ ജനം എറ്റെടുത്തെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.
ALSO READ; ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: 67.59 ശതമാനം പോളിങ്ങോടെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി
ശരീരം കൊണ്ട് മാത്രമാണ് സന്ദീപ് കോൺഗ്രസിനൊപ്പം നിൽക്കുന്നതെന്നും സന്ദീപിന്‍റെ വർഗീയ വിഷമാണ് പരസ്യത്തിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദീപിനെയാണ് യുഡിഎഫ് ന്യായീകരിച്ചത്.
ബിജെപിയുടെ ഓഫീസിൽ നിന്ന് മദ്യം പിടിച്ചെന്നും മദ്യശാലയായി ബിജെപി ഓഫീസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന് പിന്നാലെ ബിജെപിയും മണ്ഡലത്തിൽ മദ്യമൊഴുക്കി. കോൺഗ്രസിന് പല ബൂത്തിലും ആളില്ലാതായി. എൽഡിഎഫിന് സ്വാധീനമുള്ള ബൂത്തിൽ യുഡിഎഫ് സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു. വെണ്ണക്കരയിൽ യുഡിഎഫ് സ്ഥാനാർഥി സംഘർഷമുണ്ടാക്കിയത് വിവാദം ഉണ്ടാക്കി വോട്ട് കിട്ടുമോയെന്ന് നോക്കിയതാണ്. എൽഡിഎഫ് ആരെയും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; കൊച്ചിക്ക് അന്താരാഷ്ട്ര അംഗീകാരം; കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക് മാതൃകയെന്ന് ഐക്യരാഷ്ട്ര സഭ
ബിജെപി-കോൺഗ്രസ് ഡീൽ തെരഞ്ഞെടുപ്പ് ദിവസവും വ്യക്തമായി. ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാം. വിഡി സതീശന് പറവൂരിൽ മാത്രമായി കറങ്ങി തിരിയാമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും എല്ലാ കൊള്ളരുതായ്മകളും ഈ ഉപതെരഞ്ഞെടുപ്പോടെ തൂത്തെറിയപ്പെടുമെന്നും ഇടതുപക്ഷം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ആദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here