തെരഞ്ഞെടുപ്പിന് കോൺഗ്രസ് പാലക്കാട് കള്ളപണം എത്തിച്ചു എന്ന സിപിഐഎം ഉയർത്തിയ ആരോപണം ശരിയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു. കള്ളപ്പണം വന്നതായി സംശയിക്കുന്നു എന്നാണ് സിപിഐഎം പറഞ്ഞത്. ആ സംശയം തെറ്റല്ല വ്യാജ ഐഡി കാർഡ് നിർമിച്ച ഫെനി എന്തിനാണ് പെട്ടിയുമായി ഹോട്ടലിൽ വന്നതെന്ന് ഇ എൻ സുരേഷ്ബാബു ചോദിച്ചു.
പെട്ടിയുമായി എത്തിയ ഫെനി ഉടൻ തന്നെ കോൺഗ്രസ് നേതാക്കളുള്ള മുറിയിലേക്കാണ് പോയത്. സിസിടിവി ദൃശ്യങ്ങൾ സംശയങ്ങൾ ദൃഢമാക്കുന്നതാണ് എന്നും ഇ എൻ സുരേഷ്ബാബു പറഞ്ഞു.
Also Read: അവധിക്കാലം ഇങ്ങടുത്തു; ട്രെയിനുകളൊക്കെ ഫുള്‍, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലുമില്ല
പോലീസ് കുറുവ സംഘത്തെ ചോദ്യം ചെയ്യുന്ന പോലെ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ കള്ളപ്പണം വന്നവിവരം പുറത്തുവരും എന്നും പോലീസിന് ഇതിന് പരിമിതിയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഇ എൻ സുരേഷ്ബാബു പറഞ്ഞു.
Also Read: ‘മധുവിന്റെ നടപടി പാർട്ടി തത്വങ്ങൾക്ക് വിരുദ്ധം’; വി ജോയ്
കൊഴിഞ്ഞാൻ പാറയിലെ പ്രശ്നത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണെന്നും ഇ എൻ സുരേഷ്ബാബു പറഞ്ഞു. സമ്മേളന കാലത്ത് മാധ്യമങ്ങൾ സിപിഐഎമ്മിനെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here