രജൗരിയില്‍ ഏറ്റുമുട്ടല്‍; 4 സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരിയിലെ സോള്‍ക്കി മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ധര്‍മസാലിലെ ബാജിമാല്‍ മേഖലയില്‍ സൈന്യത്തിന്റെയും ജെ-കെ പോലീസിന്റെയും സംയുക്ത സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി പൊലീസ് അറിയിച്ചു.

READ ALSO:എയര്‍ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ

വനപ്രദേശത്ത് രണ്ട് ഭീകരരെ വളഞ്ഞു വച്ചിരിക്കുകയാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും സൈന്യം പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഉറി, കുല്‍ഗാം, ബുധല്‍ രജൗരി എന്നിവിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലുകളില്‍ 8 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

READ ALSO:ഐഎഫ്എഫ്‌കെ; ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ക്രിസ്റ്റോഫ് സനൂസിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News