രജൗരി ഏറ്റുമുട്ടല്‍, 3 സൈനികര്‍ക്ക് കൂടി വീരമൃത്യു

ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് കൂടി വീരമൃത്യു. ഇതോടെ മരണപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരെ ഉധംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരര്‍ സ്ഫോടകവസ്തു പ്രയോഗിച്ചതിനെ തുടര്‍ന്നാണ് സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ രജൗരി ജില്ലയിലെ കാന്‍ഡി ഭാഗത്താണ് ഏറ്റുമുട്ടല്‍.

ഏപ്രില്‍ 20ന് സൈനിക ട്രക്കിന് നേരെ ആക്രമണം നടത്തിയ അതേ ഗ്രൂപ്പില്‍ പെട്ടവരാണ് ഭീകരരെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്നത്തെ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ ജീവഹാനി നേരിടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News