ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; ജമ്മുകശ്മീരില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ ദോഡയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമൃത്യു. മേജര്‍ ബ്രിജേഷ് ഥാപ്പ ഉള്‍പ്പെടെയുള്ള 4 സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വനമേഖലയില്‍ ഭീകരര്‍ക്കായി നടത്തിയ സംയുക്ത തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാത്രി ഒമ്പത് മണിയോടെ വെടിവെയ്പ്പ് നടന്നെന്നാണ് റിപ്പോര്‍ട്ട്.

ALSO READ:ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

സൈന്യത്തിന്റെയും, ജമ്മുകശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്ന്യസിച്ചതായും ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകായെണന്നും സൈന്യം അറിയിച്ചു.

ALSO READ:മഴ കനക്കും; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News