പുതുപ്പള്ളിയിലെ കലാശ കൊട്ടിന് സമാപനം; നാളെ നിശ്ശബ്ദ പ്രചാരണം

ആവേശോജ്ജലമായ കൊട്ടികലാശത്തോടെ പുതുപ്പള്ളിയിലെ പരസ്യപ്രചാരണത്തിനു സമാപനം. നാളെ നിശ്ശബ്ദ പ്രചാരണം ആണ് നടക്കും.ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ് നടക്കുക.3 മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്ന വൈകിട്ടു പാമ്പാടിയിൽ ആണ് നടന്നത് .എട്ടാം തീയതി ആണ് ഫലപ്രഖ്യാപനം വരുന്നത്. ആവേശം വാനോളം നിറച്ചാണ് മുന്നണികളുടെ കലാശപോരാട്ടവും നടന്നത്. അവസാനവോട്ടും ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലാണു മുന്നണികളുടെ പരസ്യ പ്രചാരണം നടന്നത്.

കോട്ടയം-കുമളി ദേശീയപാതയില്‍ പാമ്പാടി കാളച്ചന്ത കവല മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം സി പി ഐ എമ്മിനും, ബസ് സ്റ്റാന്‍ഡ് മുതല്‍ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗമാണ് കോണ്‍ഗ്രസിനും കൊട്ടിക്കലാശത്തിന് അനുവദിച്ചിരുന്നത്. പഞ്ചായത്ത് മുതല്‍ താലൂക്ക് ആശുപത്രി വരെ ആം ആദ്മി പാര്‍ട്ടിക്കും, ആശുപത്രി മുതല്‍ ആലാംപള്ളി വരെ ബി ജെ പിക്കുമാണ് അനുവദിച്ചിരുന്നത്. കൊട്ടിക്കലാശം കണക്കിലെടുത്ത് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്.

ALSO READ:സലിംകുമാറിന്റെ പ്രസ്താവന തെറ്റ്: ധനസഹായം ഉറപ്പാക്കുകയാണ് ചെയ്തത്

കൊടിതോരണങ്ങൾ ഉയർത്തിയും ആർപ്പുവിളിച്ചുമാണ് സ്ഥാനാർത്ഥികൾ പരസ്യപ്രചാരണം നടത്തിയത്. വൻ ജനപ്രവാഹവും പുതുപ്പള്ളിയിലെ അവസാനവട്ട പരസ്യ പ്രചാരണനത്തിനു എത്തി.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ 3 സ്വതന്ത്രർ ഉൾപ്പെടെ 7 സ്ഥാനാർഥികളാണുള്ളത്.

ALSO READ:കോട്ടയം ജില്ലയിൽ ഉയരുന്നു മൂന്ന് സ്വകാര്യ വ്യവസായ പാർക്കുകൾ; ഇടതുപക്ഷത്തിന്റെ മറ്റൊരു വാഗ്ദാനം കൂടി സാക്ഷാത്കാരമാകുന്നു; മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News