രണ്ടായിരം രൂപയുടെ നോട്ടുകൾ രാജ്യത്തെ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള സമയ പരിധി ക്ക് അവസാനം. 3.43 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഇതിനോടകം തിരിച്ചെത്തിയെന്നും പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നുമാണ് ആർ ബി ഐ ഇന്ന് അറിയിച്ചത്.എന്നാൽ പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ആർ ബി ഐയിൽ നിന്നും പുറത്തുവരുന്ന വിവരം.
കാലാവധി അവസാനിച്ചതോടെ രാജ്യത്തെ 19 ആർ ബി ഐ ഇഷ്യു ഓഫീസുകളിലൂടെ മാത്രമേ 2000 നോട്ടുകൾ മാറ്റിയെടുക്കാം. ഇതിനായി രേഖകളടക്കം നൽകേണ്ടി വരും. കേരളത്തിൽ ഇനി 2000 നോട്ടുകൾ മാറിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ ആർ ബി ഐ ഇഷ്യൂ ഓഫീസിലെത്തണം.
ALSO READ:ടൈറ്റാനിയം ഫ്രെയിമുമായി ഗാലക്സി എസ്24 ; ഐഫോൺ 15 പ്രോയുടെ ഫീച്ചറുകൾ അവതരിപ്പിക്കും
മെയ് 19 നാണ് രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർ ബി ഐ അറിയിച്ചത്. 2000 രൂപ മാറിയെടുക്കാൻ സമയപരിധി നേരത്തെ നീട്ടി നൽകിയിരുന്നു. അതാണ് ഇന്ന് അവസാനിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here