മണിപ്പൂരിലെ ഭരണകൂട മേൽനോട്ടത്തിലുള്ള വംശഹത്യ അവസാനിപ്പിക്കുക; പുരോഗമന കലാസാഹിത്യ സംഘം

മണിപ്പൂരിലെ ഭരണകൂട മേൽനോട്ടത്തിലുള്ള വംശഹത്യ അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മണിപ്പൂർ വിഷയത്തെ ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ചു. മാധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ ഉദ്‌ഘാടനം നിർവഹിച്ചു. സൈനിക വ്യാവസായിക സമുച്ചയത്തിന്റെ വിപുലീകരണത്തിനുവേണ്ടിയാണ് സാമ്രാജിത്വ ശക്തികളുടെ ശ്രമമെന്നും അതിനുവേണ്ടിയാണ് യുദ്ധപരിസരം ലോകത്ത് സജീവമാക്കി നിലനിറുത്തുന്നതെന്നും ഉദ്‌ഘാടനപ്രസംഗത്തിൽ ശശികുമാർ പറഞ്ഞു.

ALSO READ: മുസ്ലിം ലീഗ് നേതാവ് നവകേരള സദസിൽ; പങ്കെടുത്തത് പ്രഭാത യോഗത്തിൽ

കാരയ്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷനായ ചടങ്ങിൽ ഡി കെ മുരളി എംഎൽഎ, ഐ ബി സതീഷ് എംഎൽഎ, ജി സ്റ്റീഫൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. വി എൻ മുരളി, എം കെ മനോഹരൻ, എ ജി ഒലീന, പി എൻ സരസമ്മ, എ ഗോകുലേന്ദ്രൻ, കെ ഗിരി, ഡി സുരേഷ്കുമാർ, എസ് രാജശേഖരൻ, പി എസ് ശ്രീകല, വിനോദ് വൈശാഖി, മംഗലയ്ക്കൽ ശശി തുടങ്ങിയവർ പങ്കെടുത്തു.. എസ് രാഹുൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സംഘടനാ റിപ്പോർട്ടും സി അശോകൻ പ്രവർത്തന റിപ്പോർട്ടും വിതുര ശിവനാഥ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ALSO READ: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ്; നിർമാതാക്കളെയും ഉപഭോകതാക്കളെയും കണ്ടെത്താൻ ശ്രമം

ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി എസ് രാഹുലിനെയും പ്രസിഡന്റായി കെ ജി സൂരജിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ ജില്ലാ കമ്മിറ്റി ട്രെഷററായി ചുമതലയേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News