പട്ടിണി മാറ്റുന്നതും വികസന നേട്ടം: മന്ത്രി കെ രാധാകൃഷ്ണന്‍

പട്ടിണി മാറ്റുന്നതും വികസന നേട്ടമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കുറ്റ്യാടി മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനമെന്നത് പാവപ്പെട്ടവന്റെ ജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുക എന്നതാണ്. ഇടതുപക്ഷ മുന്നണി സര്‍ക്കാരുകളുടെ എക്കാലത്തെ നയവും പട്ടിണിമാറ്റുക എന്നതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

READ ALSO:ശുചിത്വം ആരുടേയും കുത്തകയല്ല; സമൂഹത്തിനാകെ പ്രചോദനമായി ലക്ഷ്മി

സര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റ ആദ്യ മന്ത്രിസഭ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്ന് കേരളത്തിലെ അതിദരിദ്ര വിഭാഗങ്ങളെ കണ്ടെത്തുക എന്നതായിരുന്നു. ആ ഒരൊറ്റ തീരുമാനം മതി ഈ സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട് എന്താണെന്ന് ബോധ്യപ്പെടാന്‍. നമ്മുടെ സമൂഹം ഒട്ടേറെ മുന്നേറിയെങ്കിലും ചില വിഭാഗം ഇന്നും ദാരിദ്രത്തിലും പട്ടിണിയിലും കഴിയുകയാണ്. അവരെക്കൂടി കൈപ്പിടിച്ച് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

READ ALSO:സംസ്ഥാനത്ത് നടപ്പിലാക്കിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍: മന്ത്രി ജി ആര്‍ അനില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News