എൻഡോസൾഫാൻ: ദുരിതബാധിതർക്ക് ഏഴ് മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തെന്ന് മന്ത്രി ആർ ബിന്ദു

ഏഴ് മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്ത് മന്ത്രി ആർ ബിന്ദു. എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ‘സ്നേഹ സാന്ത്വനം’ പദ്ധതിയിൽ പെൻഷൻ ലഭിച്ചത്. ഭരണാനുമതി നൽകിയിരുന്നത് 16.05 കോടി രൂപയ്ക്കാണ്. അതിൽനിന്നു ലഭിച്ചത് ഒമ്പത് കോടി രൂപയാണ്. 5.95 കോടി രൂപ വിനിയോഗിച്ച് 5,367 പേർക്കാണ് ഏഴു മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകിയത്. ഒക്ടോബർ വരെയുള്ള മുഴുവൻ പെൻഷനും ഇതിൽ ഉൾപ്പെടും.

Also Read: ഇന്ത്യയിലെ പൊരുതുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് എൻ ശങ്കരയ്യ എക്കാലവും പ്രചോദനം; മന്ത്രി എം ബി രാജേഷ്

‘സ്പെഷ്യൽ ആശ്വാസകിരണം’ പദ്ധതിയിലൂടെ ഏഴു മാസത്തെ പെൻഷൻ തുകയായി 39.44 ലക്ഷം രൂപ 805 ഗുണഭോക്താക്കൾക്ക് അനുവദിച്ചു. കാസർഗോഡ് ജില്ലയിലാണ് എൻഡോസൾഫാൻ ദുരിതബാധിതർ ഉള്ളത്. അവിടുത്തെ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ശമ്പളം അടിയന്തരമായി നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News